വൃക്ക തകരാറില്‍, ഹൃദയത്തിന് പ്രശ്നങ്ങള്‍.; അസുഖങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് റാണ
FILM NEWS
24-Nov-2020
FILM NEWS
24-Nov-2020

തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാണ ദഗുബാട്ടി. സാമന്ത അവതാരികയായി എത്തുന്ന സാം ജാമി എന്ന പരിപാടിയിലാണ് റാണ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞത്. സംവിധായകന്‍ നാഗ അശ്വിനോടൊപ്പമാണ് പരിപാടിയില്‍ പങ്കെടുത്തത്.
ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നിന്ന് പോയെന്ന് റാണ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പരിപാടിയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ച ആയിരിക്കുന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നുവെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു.
.jpg)
വൃക്കകള്‍ തകരാറിലാവുകയും ഹൃദയത്തിന് പ്രശ്നങ്ങള്‍, ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം വരെ മരണ സാധ്യത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് റാണ പരിപാടിയില്‍ തുറന്നു പറഞ്ഞത്. ഏറെ വികാരധീനനായാണ് താരം അസുഖത്തെകുറിച്ച് പങ്കുവെച്ചത്.
അടുത്തിടെയണ് റാണ അടുത്ത സുഹൃത്തായ മിഹിക ബജാജിനെ വിവാഹം കഴിച്ചത്. ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും റാണ ഒരു പാറ പോലെ ഉറച്ച് നിന്നു. ഞാന്‍ എന്റെ കണ്‍മുന്‍പില്‍ കണ്ടതാണ് അതുകൊണ്ട് റാണയാണെന്റെ ഹീറൊ എന്ന് സാമന്ത പ്രതികരിച്ചു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments