പ്രണയത്തുണ്ടുകൾ (കവിത: സിന്ധു ഗാഥ)
SAHITHYAM
25-Nov-2020
SAHITHYAM
25-Nov-2020

തീ പാറും ചുംബനങ്ങൾ
കൊണ്ട് മൂടി
മറവിക്കും മരണത്തിനും
മായ്ക്കുവാനാവാതെ
കൊണ്ട് മൂടി
മറവിക്കും മരണത്തിനും
മായ്ക്കുവാനാവാതെ
.jpg)
ആത്മാവിൽ വേരൂന്നിയ
നമ്മുടെ പ്രണയത്തെ
ചേർത്ത് വെക്കുന്നുണ്ടീ
വഴിയോരത്തെ പാരിജാതം
എന്നോ നീ മറന്നുവെച്ച
പ്രണയാക്ഷരങ്ങളെടുത്ത്
നിന്റെ വിറങ്ങലിച്ച
ചിരിപ്പായയിൽ പൊതിഞ്ഞു
കല്പാന്തകാലത്തോളമെൻ
ഹൃത്തിന്നാഴങ്ങളിൽ
മനോഭരണിയിൽ
കണ്ണീരുപ്പിട്ട് സൂക്ഷിക്കാം...
ഒടുവിലത്തെയെന്റെ പ്രണയോപഹാരമായ്
ഹൃദയ രക്തത്തിൽ
ചാലിച്ചെഴുത്താണിയിൽ
കൊരുത്തൊരീ മാല്യമണിയിക്കാം ...
മറവിക്ക് കാണിക്കയായിടാനാവില്ല
നീയാമോർമ്മത്തുട്ടുകൾ
ഓർക്കാതിരിക്കാനായി
ശ്രമിക്കാമെന്നൊരു പാഴ് വാക്ക് .....
വേവുന്നോർമ്മകൾക്കു
താങ്ങായി ചാരിവെക്കുന്നുണ്ടീ
വിരഹത്തിന്നിത്തിക്കണ്ണികൾ
പടർന്നു പന്തലിച്ച
നമ്മൾ നട്ടു വളർത്തിയ
"പ്രണയവൃക്ഷം"
നമ്മുടെ പ്രണയത്തെ
ചേർത്ത് വെക്കുന്നുണ്ടീ
വഴിയോരത്തെ പാരിജാതം
എന്നോ നീ മറന്നുവെച്ച
പ്രണയാക്ഷരങ്ങളെടുത്ത്
നിന്റെ വിറങ്ങലിച്ച
ചിരിപ്പായയിൽ പൊതിഞ്ഞു
കല്പാന്തകാലത്തോളമെൻ
ഹൃത്തിന്നാഴങ്ങളിൽ
മനോഭരണിയിൽ
കണ്ണീരുപ്പിട്ട് സൂക്ഷിക്കാം...
ഒടുവിലത്തെയെന്റെ പ്രണയോപഹാരമായ്
ഹൃദയ രക്തത്തിൽ
ചാലിച്ചെഴുത്താണിയിൽ
കൊരുത്തൊരീ മാല്യമണിയിക്കാം ...
മറവിക്ക് കാണിക്കയായിടാനാവില്ല
നീയാമോർമ്മത്തുട്ടുകൾ
ഓർക്കാതിരിക്കാനായി
ശ്രമിക്കാമെന്നൊരു പാഴ് വാക്ക് .....
വേവുന്നോർമ്മകൾക്കു
താങ്ങായി ചാരിവെക്കുന്നുണ്ടീ
വിരഹത്തിന്നിത്തിക്കണ്ണികൾ
പടർന്നു പന്തലിച്ച
നമ്മൾ നട്ടു വളർത്തിയ
"പ്രണയവൃക്ഷം"
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments