Image

വൈറ്റ് ഹൗസിൽ ട്രംപ് താങ്ക്സ്ഗിവിങ് ഹോളിഡേ ആഘോഷിച്ചു

പി.പി.ചെറിയാൻ Published on 25 November, 2020
വൈറ്റ് ഹൗസിൽ ട്രംപ് താങ്ക്സ്ഗിവിങ് ഹോളിഡേ ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി:- താങ്ക്സ്ഗിവിങ്ങിനോട് അബന്ധിച്ചു വർഷംതോറും വൈറ്റ് ഹൗസിൽ നടക്കുന്ന " ടർക്കിക്ക് മാപ്പു ൽകൽ "ചടങ്ങ് ഈ വർഷവും ആഘോഷിച്ചു. 1947-ൽ ആരംഭിച്ച ചടങ്ങിന്റെ 71-ാം വാർഷികം കൂടിയാണിത്.

നവംബർ 24 ചൊവ്വാഴ്ച റോസ് ഗാർഡനിൽ നടയടങ്ങിൽ രണ്ടു ടർക്കികളെയാണ് കൊണ്ടുവന്നിരുന്നത്. അതിൽ "കോൺ എന്നു പേരുള്ള ടർക്കിക്ക് പ്രസിഡന്റ് തന്റെ അധികാരമുപയോഗിച്ച് മാപ്പു നൽകിയപ്പോൾ മറ്റൊരു ടർക്കി "കോമ്പിനു " തുടർന്നും ജീവിക്കുന്നതിനുള്ള അനുമതി നൽകുകയായിരുന്നു. ഈ രണ്ടു ടർക്കികളും തീൻ മേശയിൽ ഒരിക്കലും ഭക്ഷണമായി വരികയില്ല. അയോവയിൽ പ്രത്യേകം വളർത്തിയിരുന്ന ടർക്കികളായിരുന്നു 'കോണും കോമ്പിനും .

നിയുക്ത പ്രസിഡന്റ് ജൊ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചതിനു ശേഷം രണ്ടാം തവണയാണ് ട്രമ്പ് പബ്ളിക്കിനെ അഭിമുഖീകരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നൂറോളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് ചടങ്ങിനു ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ട്രമ്പ് ഒഴിഞ്ഞുമാറി. പ്രഥമവനിതയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വിലമതിക്കാനാവാത്ത സ്വാത്രന്ത്യം അനുഭവിക്കുന്ന നാം അത് നൽകിയതിനു നന്ദി കരേറ്റുന്നതിനും തുടർന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നതിന് തയാറാകണമെന്നുമാണ് ട്രമ്പ് അവസാനമായി പ്രാർത്ഥിച്ചത്.
വൈറ്റ് ഹൗസിൽ ട്രംപ് താങ്ക്സ്ഗിവിങ് ഹോളിഡേ ആഘോഷിച്ചുവൈറ്റ് ഹൗസിൽ ട്രംപ് താങ്ക്സ്ഗിവിങ് ഹോളിഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക