വായനക്കാർ ഒരു യാത്രയിൽ അണിചേരുമ്പോൾ (കെ ഉണ്ണികൃഷ്ണൻ)
kazhchapadu
25-Nov-2020
kazhchapadu
25-Nov-2020

ശ്രീമതി
ബീന ബിനിലിന്റെ "യാത്ര" മലയാളികൾ വായിച്ചിരിക്കേണ്ട പുസ്തകമാണ് എന്ന്
ആമുഖമായി പറയട്ടെ. പതിനൊന്നു ചെറുകഥകളിലൂടെ വായനക്കാർ ഒരു യാത്രയിൽ
അണിചേരുന്ന ആത്മകഥാoശം നിറഞ്ഞുനിൽക്കുന്ന പുസ്തകം. ഒരു സ്ത്രീ എന്ന നിലയിൽ
തനിച്ച് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത യഥാർഥ്യങ്ങളെ അസാധ്യമായി
ചിത്രീകരിച്ചിരിക്കുന്നു ബീന. ജീവിതം ചുട്ടുപഴുത്ത ആലയാണെന്നും അതിൽ
കരുപ്പിടിപ്പിക്കുന്ന ഉപകരണങ്ങളാണ് മനുഷ്യൻ എന്നും ഈ കഥകളിലൂടെ ബീന
സമർത്ഥിക്കുന്നു.
സ്വാനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്ന വ്യഥകളും ഒരു
സ്ത്രീ മനസ്സിനെ എത്രത്തോളം ആഴത്തിൽ സ്പർശിക്കുമെന്ന് വിവരിക്കുന്നതിനൊപ്പം
അതിജീവനം അസാധ്യമല്ലന്നും കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നു. വ്യഥകൾ മാത്രമല്ല,
പ്രണയവും വിരഹവും സൗഹൃദങ്ങളും നിറഞ്ഞത് കൂടിയാണ് ജീവിതം എന്ന സന്ദേശം
സമൂഹത്തിന് നൽകാൻ മറക്കാതെ, ഏറെ ഒതുക്കത്തോടെ എഴുതിയ ഈ കഥകൾ ഈ കാലത്തിന്റെ
കഥകളാണ്, അനുഭവങ്ങളാണ്. അവസ്ഥാന്തരം, ശൂന്യത, പെട്ടന്ന്... ഹൃദയത്തിൽ
ആഴത്തിൽ പതിക്കുന്ന, എടുത്തു പറയാവുന്ന കഥകളാണ്. ബീനക്ക് എല്ലാ നന്മകളും
നേരുന്നു ഒപ്പം ഇനിയും ഇതുപോലുള്ള നല്ല കഥകൾ പിറക്കട്ടെ എന്നും
ആശംസിക്കുന്നു.
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments