ഐപിസി ഗ്ലോബല്‍ മീഡിയ യുഎഇ ചാപ്റ്റര്‍ യോഗവും തോന്നയ്ക്കല്‍ അവാര്‍ഡ് ദാനവും ഡിസംബര്‍ 2 ന്
GULF
26-Nov-2020
GULF
26-Nov-2020
ദുബായ്: ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ യുഎഇ ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനവും തോന്നയ്ക്കല്‍ അവാര്‍ഡ് ദാനവും ഡിസംബര്‍ 2 നു നടക്കും. മരുപ്പച്ച ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ അച്ചന്‍ കുഞ്ഞു ഇലന്തൂരിന്റെ അധ്യക്ഷതയില്‍ പവര്‍വിഷന്‍ ടി വി ചെയര്‍മാന്‍ പാസ്റ്റര്‍ കെ.സി ജോണ്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരന്‍ ഡോ.പോള്‍ മണലില്‍ മുഖ്യ പ്രഭാഷണം നടത്തും. നിത്യതയില്‍ ചേര്‍ക്കപ്പെട്ട പ്രശസ്ത െ്രെകസ്തവ സാഹിത്യകാരന്‍ പാസ്റ്റര്‍ തോമസ് തോന്നക്കലിന്റെ സ്മരണാര്‍ത്ഥം പ്രഖ്യാപിച്ച പ്രഥമ തോന്നയ്ക്കല്‍ അവാര്‍ഡ് ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റര്‍ സി വി മാത്യുവിന് ഐപിസി ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് സമ്മാനിക്കും. വിവിധ സഭാ, മാധ്യമ പ്രതിനിധികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഫേസ്ബുക് പേജുകളില്‍ തത്സമയം വീക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പി സി ഗ്ലെന്നി (പ്രസിഡണ്ട്) 0503241610, ആന്റോ അലക്‌സ് (സെക്രട്ടറി) 0504634666
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments