Image

പാലാരിവട്ടം പാലം വെള്ളിയാഴ്‌ചയോടെ പൊളിച്ചുനീക്കും

Published on 26 November, 2020
പാലാരിവട്ടം പാലം വെള്ളിയാഴ്‌ചയോടെ പൊളിച്ചുനീക്കും

കൊച്ചി ; പാലാരിവട്ടം പാലം വെള്ളിയാഴ്ചയോടെ പൊളിച്ചുനീക്കും. ഇനി പൊളിച്ചുനീക്കാന്‍ മൂന്നു പിയര്‍ ക്യാപ്പുകള്‍കൂടി മാത്രം. ചൊവ്വാഴ്ച രാത്രിയില്‍ 17 സ്പാനുകളും ​ഗര്‍ഡറുകളും പൊളിച്ചുനീക്കി. ഇത് ബുധനാഴ്ചതന്നെ മുട്ടം യാര്‍ഡിലേക്ക് മാറ്റി. പാലം പൊളിക്കലിലെ പ്രധാന ജോലി ഇതോടെ പൂര്‍ത്തിയായി.


 42 കോടി മുടക്കി നിര്‍മിച്ച പാലം നിര്‍മാണത്തിലെ അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തപ്പോള്‍ ഉന്നതോദ്യോഗസ്ഥരും കരാറുകാരനും ഒടുവില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായി. 


ഇബ്രാഹിംകുഞ്ഞ് റിമാന്‍ഡില്‍ കഴിയുമ്ബോഴാണ് പാലം പൊളിക്കല്‍ പൂര്‍ത്തിയാകുന്നത്.


പൊളിക്കുന്നതിന് സമാന്തരമായി നിര്‍മാണവും പുരോഗമിക്കുകയാണ്. പെരുമ്ബാവൂര്‍ പള്ളാശേരി എര്‍ത്ത് വര്‍ക്സാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കുവേണ്ടി ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ പാലം പൊളിക്കുന്നത്. 


ആറ് ഡയമണ്ട് കട്ടറുകള്‍ ഉപയോ​ഗിച്ചാണ് ഡെക്ക് സ്ലാബുകളും ​ഗര്‍ഡറുകളും മുറിച്ചത്. 


തിരക്കേറിയ ജങ്ഷനില്‍ ​ഗതാ​ഗതക്കുരുക്കില്ലാതെ സമയക്രമം പാലിച്ചുതന്നെയാണ് പൊളിക്കല്‍ പൂര്‍ത്തിയാക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക