Image

മുംബൈ ഭീകരാക്രമണ വാര്‍ഷികം; ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം

Published on 26 November, 2020
മുംബൈ ഭീകരാക്രമണ വാര്‍ഷികം; ജപ്പാനിലെ പാക് എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം
ടോക്കിയോ: മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രവാസികളായ അംഗങ്ങളും ജപ്പാനിലെ വിവിധ സമുദായങ്ങളില്‍ നിന്നുള്ളവരും വ്യാഴാഴ്ച പാകിസ്ഥാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മുംബൈ ആക്രമണം പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

അന്ന് തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട 166 പേരില്‍ ഒരാളായ ജാപ്പനീസ് പൗരനായ ഹിസാഷി സുഡയെയും പ്രതിഷേധക്കാര്‍ അനുസ്മരിച്ചു. മെഴുകുതുരി തെളിച്ച് ആദരാജ്ഞലിയും അര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ പാകിസ്താന്‍ ശിക്ഷിക്കണമെന്നും തീവ്രവാദത്തെ എതിര്‍ക്കുന്ന നയം പാകിസ്താന്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രണത്തിനും നടപ്പാക്കലിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാത്തതിലൂടെ തങ്ങള്‍ ആഗോള ഭീകരതയുടെ കേന്ദ്രമാണെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിക്കുകയാണെന്നും ഭീകരതയുടെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ തങ്ങളാണെന്ന് അംഗീകരിക്കുകയുമാണെന്നും അവര്‍ പ്രതിഷേധത്തിനിടെ പറഞ്ഞു.

2008 നവംബര്‍ 26നാണ് 10 ഭീകരര്‍ മുംബൈയെ കുരുതിക്കളമാക്കിയത്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരര്‍ സമുദ്രമാര്‍ഗം എത്തിയാണ് ആക്രമണം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്‍റിലെ ഒബ്‌റോയി െ്രെടഡന്‍റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു.

നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സൈന്യം വധിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക