മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആശ ശരത്ത്
FILM NEWS
26-Nov-2020
FILM NEWS
26-Nov-2020

ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്ത് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ മകളുടെ ജന്മദിനത്തില്‍ ആശ ശരത്ത് പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ ലോകത്ത് ഏറെ ശ്രദ്ധേയമാവുകയാണ്.
മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആശ ശരത്ത് കുറിച്ചതിങ്ങനെ;
'എന്റെ വാവ, എന്റെ പങ്കു, അവളിപ്പോള്‍ ഒരു മുതിര്‍ന്ന കുട്ടിയായി കരിയറില്‍ ഒരു കുഞ്ഞിനെയെന്ന പോലെ ചുവടുവെയ്ക്കുകയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നീ ഞങ്ങളുടെ ജീവിതത്തെ അര്‍ത്ഥവത്താക്കാന്‍ ഭൂമിയിലെത്തിയ ആ കൊച്ചുകുഞ്ഞാണ്. എല്ലായ്പ്പോഴും എന്റെ ഭാഗമായവള്‍, ഞാന്‍ നിന്നെയെന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. ജിവിതത്തെ കൂളായും ആത്മവിശ്വാസത്തോടെയും നേരിടുക. അഭിനിവേശത്തോടെയും സ്നേഹത്തോടെയും അനുകമ്പയോടെയും നിന്റെ പാതയൊരുക്കുക. ഞങ്ങള്‍ നിനക്ക് പിറകിലുണ്ട്, നിന്റെ ഉറക്കത്തിലും ഉണര്‍വിലും നിനക്ക് കരുതലായി. ജന്മദിനാശംസകള്‍ സ്വീറ്റ് ഹാര്‍ട്ട്. നിന്നെ ഒരുപാട് സ്നേഹിക്കുന്നു,'
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments