Image

സാരി ഉടുത്ത് പുഷ്അപ് ചെയ്ത് ബോളിവുഡ് താരം ഗുല്‍ പനാഗ്

Published on 26 November, 2020
സാരി ഉടുത്ത് പുഷ്അപ് ചെയ്ത് ബോളിവുഡ് താരം ഗുല്‍ പനാഗ്

 സാരിയില്‍ പുഷ് അപ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഗുല്‍ പനാഗ്. ഒരുപാട് പേരാണ് സാരിയിലുള്ള താരത്തിന്റെ പുഷ് അപ് കണ്ട് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. എവിടെയായാലും എങ്ങനെയായലും എന്ന ക്യാപ്ഷനിലാണ് ഗുല്‍ പനാഗ് വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയൊ കണ്ട് നടി സേത്ത് ഇംപ്രസീവ് എന്ന് കമന്റുമായി എത്തിയിരുന്നു. കൂടാതെ നിരവധി പേരാണ് വീഡിയൊയുടെ താഴെ കമന്റുമായി എത്തിയത്. എന്റെ പ്രൊഫഷണല്‍ ഔട്ട് ഫിറ്റാണ് സാരി, എന്നാല്‍ സാരി കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് മനസിലാക്കി തന്നതിന് നന്ദി എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്.

താരം പരീക്ഷണാര്‍ഥമാണ് സാരിയില്‍ പുഷ് അപ് ചെയ്തത്. ഇതിനു മുന്‍പ് നിരവധി പുഷ് അപ് വീഡിയൊകള്‍ ഗുല്‍ പനാഗ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത് സാരിയിലുള്ള പുഷ് അപ് വീഡിയൊയാണ്. ബോളിവുഡ് താരമായ മന്ദിര ബേദിയും കുറച്ച് നാള്‍ മുന്‍പ് സാരിയില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയൊ പങ്കുവെച്ചിരുന്നു. നടനും മോഡല്‍ ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ സാരിയില്‍ മരത്തണ്‍ ഓടിയതും വര്‍ക്ക ഔട്ട് ചെയ്തിരുന്നതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക