30 സെക്കന്‍ഡുകള്‍ക്കിടയില്‍ ജയസൂര്യയുടെ മിന്നുന്ന ഭാവാഭിനയം; 'സണ്ണി' ടീസര്‍ എത്തി
FILM NEWS
26-Nov-2020
FILM NEWS
26-Nov-2020

ജയസൂര്യ നായകനായെത്തുന്ന രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന സണ്ണിയുടെ ആദ്യ ടീസര്‍ എത്തി. വിവിധ വികാരങ്ങള്‍ ജയസുര്യയുടെ മുഖത്ത് മിന്നി മറയുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെറും മുപ്പത് സെക്കന്‍ഡുകള്‍ക്കൊണ്ട് ജയസൂര്യയുടെ മുഖത്ത് സന്തോഷം, നിസാഹയത, ദേഷ്യം, പുച്ഛം എന്നീ വികാരങ്ങള്‍ വന്ന് പോകുന്നതാണ് ടീസറില്‍ ഉള്ളത്.
ദുബായില്‍ നിന്ന് കൊച്ചിയിലേക്കെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമ പറയുന്നത്. കൊച്ചിയിലെ ഒരു ഹോട്ടലാണ് പ്രധാന ലൊക്കേഷന്‍. മധു നീലകണ്ഠന്‍ ആണ് ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ഷമീര്‍ ശബ്ദ ലേഖനം സിനോയ് ജോസഫ് എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.
.jpg)
പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പ്രേതം 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി എന്നീ ചി്ത്രങ്ങള്‍ക്കു ശേഷം ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന ചിത്രമാണ് സണ്ണി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments