മരിക്കാത്ത മാറഡോണ (കവിത:ബിന്ദു രാമചന്ദ്രൻ)
Sangadana
27-Nov-2020
Sangadana
27-Nov-2020

ചെറിയ കാലുകൾ കുറുകെ നീർത്തി നീ
ചടുലതാളത്തിലിവിടെയവിടെയായ് ,
ഇടയിലെപ്പഴോ വളരെ
മുന്നിലായ് ,
ചടുലതാളത്തിലിവിടെയവിടെയായ് ,
ഇടയിലെപ്പഴോ വളരെ
മുന്നിലായ് ,
.jpg)
വിരലമർത്തിക്കുതിച്ചു പായവേ ;
വിരളമാമൊരു നിമിഷ ബിന്ദുവിൽ
നെടിയ പോസ്റ്റിന്റെ വല തിളങ്ങവേ ,
വലതുകാൽ കൊണ്ടളന്ന് നീട്ടിയാ
'കനക ഗോൾ' ലക്ഷ്യ ഭേദിയാകവേ
വമ്പു കാട്ടുന്ന വംഗദേശവും
അമ്പരന്നതാ ലോകഗോളവും ;
വിസിലു പോലും വിറങ്ങലിക്കവേ ,
വിരൽ പിടിച്ചത് "ദൈവ ഹസ്തമോ",
നിയതി ഏൽപ്പിച്ച മനുജ ജന്മമോ !!!
കളിയറിഞ്ഞവൻ മാറഡോണ ,
കാൽ പന്തിനുടയവൻ മാറഡോണ
കവിളിലിട്ടതിലുമെത്രയോമുത്ത
മധികമിട്ടതു കപ്പിലോ !!!
വിടപറഞ്ഞേതു വിജന വീഥിയിൽ
ഇടയസന്നിധിയിലമരനായ് ,
വിജയമുദ്രകൾക്കധിപനർജ്ജന്റീനാ
പടഹ നായകാ, ലാൽ സലാം !!
വിരളമാമൊരു നിമിഷ ബിന്ദുവിൽ
നെടിയ പോസ്റ്റിന്റെ വല തിളങ്ങവേ ,
വലതുകാൽ കൊണ്ടളന്ന് നീട്ടിയാ
'കനക ഗോൾ' ലക്ഷ്യ ഭേദിയാകവേ
വമ്പു കാട്ടുന്ന വംഗദേശവും
അമ്പരന്നതാ ലോകഗോളവും ;
വിസിലു പോലും വിറങ്ങലിക്കവേ ,
വിരൽ പിടിച്ചത് "ദൈവ ഹസ്തമോ",
നിയതി ഏൽപ്പിച്ച മനുജ ജന്മമോ !!!
കളിയറിഞ്ഞവൻ മാറഡോണ ,
കാൽ പന്തിനുടയവൻ മാറഡോണ
കവിളിലിട്ടതിലുമെത്രയോമുത്ത
മധികമിട്ടതു കപ്പിലോ !!!
വിടപറഞ്ഞേതു വിജന വീഥിയിൽ
ഇടയസന്നിധിയിലമരനായ് ,
വിജയമുദ്രകൾക്കധിപനർജ്ജന്റീനാ
പടഹ നായകാ, ലാൽ സലാം !!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments