പാചകവാതക സിലിണ്ടര്‍ മാറ്റുന്നതിനിടെ പൊള്ളലേറ്റ നവവരന്‍ മരിച്ചു
VARTHA
27-Nov-2020
VARTHA
27-Nov-2020

രാമപുരം: പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. കുട്ടിച്ചന്റെ മകനാണ്.
18നു രാവിലെ എട്ടിനായിരുന്നു അപകടം. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു.
18നു രാവിലെ എട്ടിനായിരുന്നു അപകടം. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു.
.jpg)
ഓടിയെത്തിയ നാട്ടുകാര്‍ തീ അണച്ചു. ഉടന്‍ 2 പേരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെബിന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. കട്ടപ്പന ഇരട്ടയാര്‍ പാലയ്ക്കീല്‍ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. സഹോദരങ്ങള്‍: അനു, എബിന്‍. സംസ്കാരം നടത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments