സലാലയിൽ "ഓർമ്മനിലാവിൽ" ഹ്രസ്വ ചിത്രം റിലീസ് ചെയ്തു
FILM NEWS
27-Nov-2020
ബിജു, വെണ്ണിക്കുളം
FILM NEWS
27-Nov-2020
ബിജു, വെണ്ണിക്കുളം

സലാല ; വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത ,കഴിവുള്ള പ്രവാസി കലാകാരൻമാരെ ഒന്നിപ്പിക്കുക എന്ന ചിന്തയിൽ സലാലയിലെ ഒരു പറ്റം കലാ കാരൻമാരെ അണിനിരത്തി വിജോ.കെ.തുടിയൻ്റെ സംവിധാനത്തിൽ സുരേഷ് ബാബു നിർമ്മിച്ച "ഓർമ്മനിലാവിൽ" എന്ന ഹ്രസ്വ ചിത്രം ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിംഗ്, സലാലയുടെ ഫേസ് ബുക്ക് പേജ് വഴി റിലീസ് ചെയ്തു.
വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത കഴിവുള്ള പ്രവാസി കലാകാരൻമാരെ ഒന്നിപ്പിക്കുക എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ ഒരു പ്രൊജക്ട് ഉടലെടുത്തത് എന്ന് സംവിധായകൻ വിജോ.കെ.തുടിയൻ പറഞ്ഞു.
കോവിഡ് മഹാമാരിയ്ക്ക് മുമ്പേ പൂർണ്ണമായും സലാലയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ സാങ്കേതിക പ്രവർത്തകരും സലാലയിൽ നിന്നുള്ളവരാണ് എന്നതാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്ന മുഖ്യ ഘടകം.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments