നവയുഗം ജീവകാരുണ്യ വിഭാഗം തുണച്ചു ; നട്ടെല്ല് തകർന്നു കിടപ്പിലായ യുവാവ് നാട്ടിലേയ്ക്ക് മടങ്ങി
GULF
27-Nov-2020
GULF
27-Nov-2020

ദമ്മാം : ജോലി സ്ഥലത്തു വച്ചുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്നു ദമ്മാം മുവാസത്ത് ഹോസ്പിറ്റലിൽ ഒരു വർഷത്തോളമായി കിടപ്പിലായ യുവാവ് നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
തിരുവനന്തപുരം സ്വദേശി ഐഡൻ പാസ്കൽ ഒരു വർഷം മുൻപാണ്
.jpg)
ജോലിസ്ഥലത്തെ ഒരു അപകടത്തെത്തുടർന്ന് നട്ടെല്ല് തകർന്നു ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇത്രയും ചികിത്സ നടത്തിയിട്ടും എണീറ്റ് നടക്കാനുള്ള കഴിവ് നഷ്ടമായി. തുടർന്നാണ് നാട്ടിലേയ്ക്ക് കൊണ്ട് പോകാൻ സഹായം ആവശ്യപ്പെട്ടു കൊണ്ട് സുഹൃത്തായ സലാം വർക്കല നവയുഗം ജീവകാരുണ്യ വിഭാഗത്തെ സമീപിച്ചത്.
തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനും ഈ കേസ് ഏറ്റെടുത്തത്. അവർ ഹോസ്പിറ്റൽ അധികൃതർ, ഐഡന്റെ കമ്പനി, ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചു കൊണ്ട് ചെയ്തു നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഒടുവിൽ ഒരു മാസത്തോളം നടത്തിയ ശ്രമഫലമായി നാട്ടിൽ പോകാനുള്ള എല്ലാ നിയമപരമായ രേഖകളും തയ്യാറാക്കി.
ഐഡനെ ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പോകുന്ന ഇൻഡിഗോ ഫ്‌ളൈറ്റിൽ നാട്ടിൽ എത്തിച്ചു, അവിടെ നിന്നും ആംബുലൻസ് വഴി തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ എത്തിക്കാനുള്ള എല്ലാ ഏർപ്പാടുകളും റെഡി ആക്കി. ഷാനവാസ് എന്ന സുഹൃത്ത് കൂടെ പോകാൻ തയ്യാറായി. സാമൂഹ്യപ്രവർത്തകനായ അസ്‌ലം ഫാറൂക്ക്
സഹായിച്ചു.
എല്ലാവർക്കും നന്ദി പറഞ്ഞു ഐഡൻ നാട്ടിലേയ്ക്ക് മടങ്ങി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments