Image

അബുദാബി സിഎസ്‌ഐ ദേവാലയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു

Published on 27 November, 2020
അബുദാബി സിഎസ്‌ഐ ദേവാലയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു


അബുദാബി : പുതിയ സിഎസ്‌ഐ ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു അബുദാബിയില്‍ തുടക്കം കുറിച്ചു. അബു മുറൈഖയില്‍ ബാപ്സ് ഹിന്ദു ക്ഷേത്രത്തിനു സമീപമായാണ് പുതിയ ദേവാലയം ഉയരുന്നത്.

വികാരി റവ . സോജി വര്‍ഗീസ് ജോണ്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ യുഎഇ യ്ക്കു വേണ്ടിയും ഭരണാധികാരികള്‍ക്കും വേണ്ടിയും പ്രത്യേക പ്രാര്‍ഥനയും നടന്നു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുമുറൈഖയില്‍ ദാനമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണു ദേവാലയം നിര്‍മിക്കുന്നത്. 12000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 1.08 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന ദേവാലയത്തില്‍ 750 പേര്‍ക്ക് പ്രാര്‍ഥിക്കാനുള്ള സൗകര്യം ഒരുക്കും . ഹാള്‍, ലൈബ്രറി, പാഴ്‌സനേജ്, സബ്സ്റ്റഷന്‍, പമ്പ് റൂം, ഗാര്‍ഡ് റൂം എന്നിവയും ദേവാലയത്തിന്റെ ഭാഗമാകും.

2019 ഡിസംബറിലായിരുന്നു ശിലാസ്ഥാപനം നടന്നത്. ആദ്യഘട്ടം 9 മാസത്തിനകം പൂര്‍ത്തിയാക്കും. 2021 ജൂണില്‍ ദേവാലയത്തിന്റെ കൂദാശകര്‍മം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക