Image

ട്രാസ്‌ക് ഭാരവാഹികള്‍ കുവൈറ്റ് ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ചനടത്തി

Published on 27 November, 2020
ട്രാസ്‌ക് ഭാരവാഹികള്‍ കുവൈറ്റ് ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ചനടത്തി


കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും കാലാ കാലങ്ങളായി തുടര്‍ന്നു പോകുന്ന സാംസ്‌കാരികവും വാണിജ്യവും തൊഴില്‍പരവുമായ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് കഴിഞ്ഞ 14 വര്‍ഷക്കാലമായി ഒത്തൊരുമയോടു കൂടി പ്രവര്‍ത്തിക്കുന്നതില്‍ അംബാസഡര്‍ പ്രത്യേകം അഭിനന്ദിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ടിക്കറ്റ് ചെലവ് മാത്രം നല്‍കാതെ അതിനു വേണ്ടുന്ന എല്ലാവിധ ചെലവുകളും എംബസി വഹിക്കാന്‍ തയാറാകണമെന്ന അസോസിയേഷന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ഇന്ത്യന്‍ സമൂഹത്തിന് എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന് വേണ്ടുന്ന നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭക്ഷണത്തിനും ടിക്കറ്റിനും ബുദ്ധിമുട്ടുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കോവിഡ് കാലത്ത് ട്രാസ്‌ക്കിന്റെ അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും യാതൊരു വിധ വ്യത്യാസങ്ങളും കാണിക്കാതെ മാനുഷിക പരിഗണന നല്‍കി കൊണ്ടുള്ള എല്ലാവിധ സഹായങ്ങളും പ്രശംസനീയമാണ് അദ്ദേഹം അഭിപ്രായപെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക