കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്ന്, നാല് (വ്യാഴം , വെള്ളി ) തീയതികളില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 8.30 വരെ ഓണ്‍ലൈനിലൂടെ ധ്യാനയോഗം സംഘടിപ്പിക്കുന്നു.
ആദ്യ ദിവസം റവ.കെ.എസ്.ജെയിംസും രണ്ടാമത്തെ ദിവസം ബിഷപ് ഡോ.സി.വി.മാത്യുവും ദൈവവചനം പങ്കിടും. വികാരി റവ.ജോണ്‍ മാത്യു രണ്ട് യോഗങ്ങളിലും അധ്യക്ഷത വഹിക്കും.
ധ്യാനയോഗത്തിന്റെ ക്രമീകരണങ്ങള്‍ക്കായി വികാരി റവ. ജോണ്‍ മാത്യു, സെക്രട്ടറി ബോണി.കെ.എബ്രഹാം, ട്രഷര്‍ ബിജു സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.