Image

നിശാ പാര്‍ട്ടിക്കായി ലഹരിമരുന്ന്; ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

Published on 29 November, 2020
നിശാ പാര്‍ട്ടിക്കായി ലഹരിമരുന്ന്; ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
ആലുവ: ലഹരിമരുന്നുമായി ദമ്പതികള്‍ അടക്കം 3 പേര്‍ എക്‌സൈസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശി പ്രണവ് പൈലി (24), ഭാര്യ പാലക്കാട് കഞ്ചിക്കോട് സ്വദേശി കസ്തൂരി മണി (26), ഇടുക്കി നെടുങ്കണ്ടം സ്വദേശി മാള്‍വിന്‍ ജോസഫ് (23) എന്നിവര്‍ വാഹന പരിശോധനക്കിടെയാണ് അറസ്റ്റിലായത്. 20 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് കണ്ടെടുത്തു.

ഇതിനു വിപണിയില്‍ ലക്ഷങ്ങള്‍ വിലയുണ്ടെന്ന് അസി. എക്‌സൈസ് കമ്മിഷണര്‍ ടി.എസ്. ശശികുമാര്‍ പറഞ്ഞു. ലഹരിമരുന്ന് നെടുമ്പാശേരി സ്വദേശിയില്‍ നിന്നു 38,000 രൂപയ്ക്കു വാങ്ങിയതെന്നു പ്രതികള്‍ മൊഴി നല്‍കി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടത്തുന്ന നിശാ പാര്‍ട്ടികളുടെ സംഘാടകര്‍ക്കു കൈമാറാന്‍ കൊണ്ടുപോകുമ്പോഴാണു പിടിയിലായത്. ഇവരുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു.

മൂവര്‍ സംഘം നേരത്തേ കൊച്ചി കടവന്ത്രയില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ടെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നു വാങ്ങുന്ന ലഹരിമരുന്ന് അങ്കമാലി, കാലടി പ്രദേശങ്ങള്‍ കേന്ദ്രികരിച്ചു വില്‍പന നടത്തുന്ന ശൃംഖലയും ഇവര്‍ക്കുണ്ട്.  പിടിയിലായ മാള്‍വിന്‍ ജോസഫ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ദേശീയ ജൂഡോ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവായ ഇയാള്‍ തൃശൂര്‍ പൂങ്കുന്നം സാമൂഹിക ക്ഷേമ വകുപ്പ് ഓഫിസില്‍ ക്ലാര്‍ക്ക് ആണെന്ന് എക്‌സൈസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക