അബുദാബി മീന പ്ലാസ കെട്ടിടം പൊളിച്ചടുക്കിയതില്‍ ലോക റിക്കാര്‍ഡ്
GULF
29-Nov-2020
GULF
29-Nov-2020

അബുദാബി : ബഹുനില കെട്ടിടമായ മിന പ്ലാസ ടവര്‍ പൊളിച്ചു നീക്കിയതിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി അബുദാബി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ 165 മീറ്റര്‍ ഉയരമുള്ള കെട്ടിടം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പൊളിച്ചതിനാണു ലോകറിക്കാര്‍ഡ് നേടിയെടുത്തത്. 10 സെക്കന്‍ഡ് കൊണ്ടാണ് നാലു ടവറുകളിലായി 144 നിലകളുള്ള മിനാ പ്ലാസ കെട്ടിട സമുച്ചയം പൊളിച്ചു നീക്കിയത്.
കെട്ടിടത്തില്‍ 18,000 ദ്വാരങ്ങള്‍ ഉണ്ടാക്കി ആറു കിലോ വീതം സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ച് പരസ്പരം ബന്ധിപ്പിച്ചായിരുന്നു തകര്‍ക്കല്‍. 6,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും വ്യക്തിഗതമായി പ്രോഗ്രാം ചെയ്ത 18,000 ഡിറ്റണേറ്ററുകളുമാണ് നാല് ടവറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്.അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ്, അടിയന്തര സേവന സംഘം, നാഷണല്‍ ആംബുലന്‍സ്, ദുരന്ത നിവാരണ വകുപ്പ് എന്നിവ സംയുക്തമായാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്ന കെട്ടിടമായിരുന്നു ഇത്. വിവിധ കാരണങ്ങളാല്‍ അത് ഉപേക്ഷിക്കപ്പെടുകയും പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.അബുദാബി തുറമുഖത്തോടുചേര്‍ന്ന് മിനയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളായ പഴം, പച്ചക്കറി-ചെടി മാര്‍ക്കറ്റിനും മത്സ്യമാര്‍ക്കറ്റിനും നടുവിലായാണ് ഈ കെട്ടിടം സ്ഥിതിചെയ്തിരുന്നത്.` കെട്ടിടം പൊളിക്കുന്നതിനുള്ള സുരക്ഷാ ഒരുക്കാന്‍ മിന ഭാഗത്തേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു.
.jpg)
റിപ്പോര്‍ട്ട് : അനില്‍ സി ഇടിക്കുള
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments