Image

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കടക്കാവൂരില്‍ വച്ച് കൈമാറി

Published on 29 November, 2020
 കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കടക്കാവൂരില്‍ വച്ച് കൈമാറി


റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019 - 20) തിരുവനന്തപുരം കടക്കാവൂരില്‍ നടന്നു. എസ്എസ്എല്‍സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി ബദിയ ഏരിയ അംഗമായ അനില്‍ കുമാറിന്റെ മകള്‍ അനുമോള്‍ക്കാണ് പുരസ്‌കാരം കൈമാറിയത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

കടക്കാവൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യനാണ് പുരസ്‌കാരം കൈമാറിയത്. കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി മുന്‍ അംഗം അനില്‍ കുമാര്‍ കേശവപുരം സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഐ എം കടക്കാവൂര്‍ ലോക്കല്‍ സെക്രട്ടറി അഫ്സല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നിസാര്‍, സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അനുമോള്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക