Image

അബുദാബി ക്ഷേത്രത്തിന് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

Published on 29 November, 2020
 അബുദാബി ക്ഷേത്രത്തിന് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

അബുദാബി : തലസ്ഥാന നഗരിയില്‍ ഉയരുന്ന ക്ഷേത്രത്തിന് 'ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്‌കാരം' ലഭിച്ചു. നൂറുകണക്കിന് നിര്‍മിതികളില്‍ നിന്നുമാണ് അബുദാബിയില്‍ ഉയരുന്ന ക്ഷേത്ര മാതൃക തെരഞ്ഞെടുക്കപ്പെട്ടത്.
അബു മുറൈഖയില്‍ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്ര മാതൃക ഇതിനകം തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈന്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സവിശേഷമായ അകത്തള മാതൃകയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. അകത്തളങ്ങളുടെ പ്രത്യേകതകളും പ്രായോഗികതയുമാണ് ഇതിന് അടിസ്ഥാനം. പൗരാണികതയും ആധുനികതയും സമന്വയിക്കുന്നതാണ് അബുദാബിയിലെ ക്ഷേത്ര മാതൃകയെന്ന് പ്രമുഖ ഡിസൈനര്‍മാര്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്ര നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഭാഗമായവരെ നിര്‍മാണ പ്രോജക്റ്റ് ഡയറക്ടര്‍ ജസ്ബിര്‍ സിംഗ് സഹ്നി അനുമോദനങ്ങള്‍ അറിയിച്ചു. നിര്‍മാണം പുരോഗമിക്കുന്ന അബുദാബി ക്ഷേത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. ഇതിനുമുന്‍പ് മിഡിലീസ്റ്റ് എം.ഇ.പിയുടെ 'ബെസ്റ്റ് മെക്കാനിക്കല്‍ ഡിസൈന്‍' പുരസ്‌കാരവും ക്ഷേത്രത്തെ തേടിയെത്തിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക