നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍; പുസ്തകം പ്രകാശനം ചെയ്ത് കുഞ്ചാക്കോ ബോബന്‍
FILM NEWS
29-Nov-2020
FILM NEWS
29-Nov-2020

നിപാ എന്ന രോഗകാലത്തെ കുറിച്ച് പത്രപ്രവര്‍ത്തകയായ എം ജഷീന രചിച്ച നിപാ സാക്ഷികള്‍, സാക്ഷ്യങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയ കുഞ്ചാക്കോ ബോബന്‍. പുസ്തകം പ്രകാശനം ചെയ്തതിന്റെ വിവരം കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
കുഞ്ചാക്കോ ബോബന്റെ കുറിപ്പ്;
.jpg)
കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച 'നിപാ' എന്ന രോഗകാലത്തെ ചരിത്രത്തോട് ചേര്‍ത്തു വയ്ക്കുകയാണ് പത്രപ്രവര്‍ത്തകയായ എം ജഷീന രചിച്ച് പേരക്ക ബുക്ക്സ് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍' എന്ന പുസ്തകം.
രോഗപ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുതല്‍ ഡോക്ടര്‍മാര്‍, കലക്ടര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, രോഗമുക്തര്‍, നാട്ടുകാര്‍ ', പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് മലയാളി പിന്നിട്ട 'നിപാ'കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്.
ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തല്‍ കൂടിയായ ഈ പുസ്തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments