Image

കെ.എസ്.എഫ്.ഇ റെയ്ഡ്: വിജിലന്‍സിനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

Published on 29 November, 2020
കെ.എസ്.എഫ്.ഇ റെയ്ഡ്: വിജിലന്‍സിനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം:  കെ.എസ്.എഫ് ഇയില്‍ റെയ്ഡിന് അനുമതി നല്‍കുകയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തേക്കും. . ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വിജിലന്‍സ് ഡയക്ടറോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു. ഡയക്ടറുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും സര്‍ക്കാര്‍ നടപടിയെടുക്കുക.

അനവസരത്തില്‍ കെ.എസ്.എഫിയില്‍ റെയ്ഡ് നടത്തി വിവരങ്ങള്‍ ചോര്‍ത്തികൊടുത്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ കര്‍ശന നിലപാട്.  കിഫ്ബി വായ്പ വിവാദവും തിരഞ്ഞെടുപ്പും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ നടന്ന റെയ്ഡിനെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയായാണ് തോമസ് ഐസക് സംശയിക്കുന്നത്. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന നിലപാടിലേക്ക് തോമസ് ഐസക് എത്താന്‍ കാരണം.  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും 
കെ.എസ്.എഫ്.ഇയിലെ റെയ്ഡ് ചര്‍ച്ചചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക