Image

ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്

Published on 29 November, 2020
ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 12-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച്  കോവിഡ് 19-ന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്നു.

സമ്മേളനത്തിന്റെ പ്രാരംഭമായി പ്രാര്‍ത്ഥനാശുശ്രൂഷകളും തുടര്‍ന്ന് പൊതുസമ്മേളനവും, നയന മനോഹരങ്ങളായ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, മാര്‍ ജോയി ആലപ്പാട്ട് പിതാവും ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കും.

ആഘോഷങ്ങളുടെ നടത്തിപ്പിനായി റവ. ഷിബി വര്‍ഗീസ് (ചെയര്‍മാന്‍), ബഞ്ചമിന്‍ തോമസ് (ജനറല്‍ കണ്‍വീനര്‍), പ്രേംജിത്ത് വല്യം (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരും കൂടാതെ 25 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റികളും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റവ.ഫാ. ഹാം ജോസഫ് (പ്രസിഡന്റ്), റവ.ഡോ. ഭാനു സാമുവേല്‍ (വൈസ് പ്രസിഡന്റ്), ആന്റോ കവലയ്ക്കല്‍ (സെക്രട്ടറി), ഏലിയാമ്മ പുന്നൂസ് (ജോ. സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് ഷിബു (ട്രഷറര്‍) എന്നിവര്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.

ഈ ആഘോഷപരിപാടികള്‍ കെവിടിവി ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു. (kvtv.comlive). ആഘോഷപരിപാടികളിലേക്ക് ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ചുമതലക്കാര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഹാം ജോസഫ് (708 856 7490), റവ. ഷിബി വര്‍ഗീസ് (847 321 5464), ആന്റോ കവലയ്ക്കല്‍ (630 666 7310), ബഞ്ചമിന്‍ തോമസ് (847 529 4600).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക