യുവജനങ്ങളെ മുഖ്യധാരാ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഫോമ രൂപികരിച്ചിരിക്കുന്ന ഫോമാ യൂത്തുഫോറത്തിന്റെ സെന്‍ട്രല്‍ രീജിയന്റെ ഉത്ഘാടനം ചിക്കാഗോയില്‍ നടന്നു. ഫോമാദേശീയ പ്രസിഡന്റ് അനിയന്‍ ജോര്‍ജും, ദേശീയ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണനുംമുഖ്യാധിതികാളായി റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണ്‍ പാട്ടപതിഅദ്ധ്യക്ഷനായി നടന്ന സമ്മേളനത്തില്‍ ഫോമാ യൂത്തു് പ്രതിനിധി കാല്‍വിന്‍കവലക്കലിന്റെ ആമുഖ പ്രസംഗ ശേഷം ഫോമാ ദേശീയ ജോയിന്റ് സെക്രട്ടറി ജോസ്മണക്കാട്ട് ഉത്ഘാടന കര്‍മ്മം നിലവിളക്ക് തിരി തെളിച്ച് നിര്‍വ്വഹിച്ചു.
യുവജനങ്ങളുടെ കഴിവുകള്‍ മലയാളി സമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍പുതിയ പുതിയ പരിപാടികള്‍ക്ക് രൂപം നല്‍കണമെന്നും, യുവജനങ്ങള്‍തങ്ങളിലേക്കും തന്റെ കുടുംബത്തിലേക്കും മാത്രം ഒതുങ്ങാതെ സമൂഖത്തിലേക്കുംഇറങ്ങി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മുഖ്യധിതിയായി സംസാരിച്ച ഫോമാപ്രസിഡന്റ് അനിയന്‍ ജോര്‍ജ് യുവജനങ്ങളെ ഓര്‍മ്മപ്പെടുത്തി.
ദേശിയ റീജിയണല്‍ നേതാക്കളും വിവിധ സാമൂഹിക സാംസ്‌കാരിക സംഘനാനേതാക്കളും ആശംസ അര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി.
റീജിയണല്‍ യൂത്ത് ഫോറം ഭാരവാഹികളായി സാറാ അനില്‍ ചെയര്‍പേഴ്‌സണായും സെല്‍ജോ എബ്രാഹം വൈസ് ചെയര്‍മാനായും ജിറ്റോ കുര്യന്‍സെക്രട്ടറിയായും സ്റ്റെഫനി ജോണ്‍ ട്രഷറായിയും ഡേവിഡ് ജോസഫ് പീ ആര്‍ ഓആയും തിരഞ്ഞെടുക്കപ്പെട്ടു.