നവയുഗം ഷുകൈഖ് യൂണിറ്റിന് പുതിയ നേതൃത്വം നിലവില്‍ വന്നു.
GULF
30-Nov-2020
GULF
30-Nov-2020

അല്‍ ഹസ്സ: പുതുതായി നിലവില്‍ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കി ഉള്‍പ്പെടുത്തണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ ഷുഹൈഖ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കൊറോണ കാരണം ജോലി നഷ്ടമായി ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. നിലവില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായും പ്രവര്‍ത്തകരായും ഒട്ടേറെ മുന്‍പ്രവാസികള്‍ സജീവമായി പങ്കെടുക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. ഇലക്ഷന് ശേഷം നിലവില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ ഭരണസമിതികള്‍, അവരുടെ വാര്‍ഷിക പദ്ധതികളില്‍, പ്രവാസി പുനഃരധിവാസ പദ്ധതികള്‍ക്ക് കൂടി അര്‍ഹമായ പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തണമെന്ന് നവയുഗം ഷുഹൈഖ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
.jpg)
മുരളിയുടെ അദ്ധ്യക്ഷതയില്‍ അല്‍ഹസ്സ ഷുഹൈഖിലെ ബൈജുകുമാര്‍ നഗറില്‍ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍ ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സിയാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ജി സംഘടനാ വിശദീകരണം നടത്തി. നവയുഗം രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭന്‍ മണിക്കുട്ടന്‍, ഉണ്ണി മാധവന്‍, സുശീല്‍ കുമാര്‍, മിനി ഷാജി, രതീഷ് രാമചന്ദ്രന്‍, അല്‍ഹസ്സ മേഖല നേതാക്കളായ നിസാം പുതുശ്ശേരി, ഷിഹാബ് കാരാട്ട് എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തി. സമ്മേളനത്തില്‍ ജയ്‌മോന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഷിബു താഹിര്‍ സ്വാഗതവും, അനില്‍ കുറ്റിച്ചല്‍ നന്ദിയും പറഞ്ഞു.
നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ജലീല്‍ (രക്ഷാധികാരി), മുരളി (പ്രസിഡന്റ്), സുന്ദരേശന്‍, സുരേഷ് മടവൂര്‍ (വൈസ് പ്രസിഡന്റുമാര്‍), സിയാദ് (സെക്രട്ടറി), ഷാജി പുള്ളി, അനില്‍ കുറ്റിച്ചല്‍ (ജോയിന്റ് സെക്രട്ടറി), ഷിബു താഹിര്‍ (ട്രെഷറര്‍) എന്നിവരെയും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയകുമാര്‍, രഘുനാഥ്, അബ്ദുല്‍ സലാം, സുജി, സത്താര്‍, ഹാരീസ്, ഹക്കീം, കബീര്‍, ഷാജികുട്ടന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ജലീല്‍ (രക്ഷാധികാരി)

സിയാദ് (സെക്രട്ടറി)

ഷിബു താഹിര്‍ (ട്രെഷറര്‍)

മുരളി (പ്രസിഡന്റ്)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments