Image

ഐകെസാഖിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിംഗ് ഉദ്ഘാടനവും ഏകദിന രക്തദാന ക്യാമ്പും

Published on 30 November, 2020
 ഐകെസാഖിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിംഗ് ഉദ്ഘാടനവും ഏകദിന രക്തദാന ക്യാമ്പും

ദോഹ: ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തറി (ഐകെസാഖ്) ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിംഗ് ഉദ്ഘാടനവും ഏകദിന രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

പ്രസിഡന്റ് പ്രദീപ് തേക്കാനത്ത് മെഡിക്കല്‍ വിംഗിന്റെ ഉദ്ഘാടനവും രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ഐകെസാഖ് മെഡിക്കല്‍ പ്രതിനിധി ഡോ. ഉണ്ണി കൃഷ്ണന്‍ കുരൂറും നിര്‍വഹിച്ചു.

നവംബര്‍ 27 നു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ഹമദ് ബ്ലഡ് ബാങ്കില്‍ നടന്ന രക്തദാന ക്യാന്പില്‍ ഇരുനൂറിലധികം പേര്‍ പങ്കെടുത്തു . ഖത്തറിലെ സാധാരണക്കാരായ പ്രവാസികള്‍ക്കുവേണ്ട സേവന സഹായങ്ങള്‍ക്കുവേണ്ടി ഐകെസാഖ് എന്നും നിലകൊള്ളുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക