തദ്ദേശ ഭരണതലത്തില്‍ പ്രവാസി പുനരധിവാസം നടപ്പിലാക്കണം: കൊല്ലം പ്രവാസി അസോസിയേഷന്‍
GULF
30-Nov-2020
GULF
30-Nov-2020

മനാമ: ജോലി നഷ്ടപെട്ട് നാട്ടിലേക്കു വരുന്ന പ്രവാസികള്‍ക്ക് വേഗത്തില്‍ പുനരധിവാസം സാധ്യമാകുന്ന രീതിയില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ - ബഹറിന്‍ ചാപ്റ്ററിന്റെ രണ്ടാമത് ഡിസ്ട്രിക്റ്റ് കമ്മിറ്റി അവതരിപ്പിച്ച പ്രവാസി പുനരധിവാസ പ്രമേയത്തില്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് ബൂരി അല്‍ ദാന ഹാളില്‍ സംഘടിപ്പിച്ച കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹറിന്‍ രണ്ടാമത് ഡിസ്ട്രിക്ട് കമ്മിറ്റി യോഗത്തില്‍ കെപിഎ സെക്രട്ടറിയേറ്റ്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും 10 ഏരിയ കമ്മിറ്റി പ്രതിനിധികളും വനിതാ വിഭാഗം പ്രതിനിധികളും പങ്കെടുത്തു.
.jpg)
കെപിഎ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐറ്റി സെല്‍ കണ്‍വീനര്‍ ബിനു കുണ്ടറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ വിഷയയുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടര്‍ന്നു കോവിഡ് കാലത്തു നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും മെമ്പര്‍ഷിപ് കാമ്പയിന്‍ തുടരുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും 10 ഏരിയ കമ്മിറ്റികളും വനിതാ വിഭാഗവും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. മീറ്റിങ്ങിനു സെക്രട്ടറി കിഷോര്‍ കുമാര്‍ സ്വാഗതവും സബ് കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.
കെപിഎ മെമ്പര്‍ഷിപ്പ് ലഭിക്കുന്നതിനായി മെമ്പര്‍ഷിപ് സെക്രട്ടറി കോയിവിള മുഹമ്മദ് കുഞ്ഞിനെ 3900 7142 എന്ന നന്പരില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments