Image

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കൈമാറി

Published on 30 November, 2020
 കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കൈമാറി


റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം (2019 - 20) കണ്ണൂര്‍ കടമ്പൂരില്‍ നടന്നു. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി ന്യൂ സനയ്യ ഏരിയ അംഗമായ ബാബു കുന്നുമ്മലിന്റെ മകള്‍ ബി.അതുല്യക്കാണ് പുരസ്‌കാരം കൈമാറിയത്.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

കടമ്പൂര്‍ പാട്യം വായനശാലയില്‍ നടന്ന ചടങ്ങില്‍ സിപിഎം ഏരിയ സെക്രട്ടറി കെ.വി. ബാലനാണ് പുരസ്‌കാരം കൈമാറിയത്. കേളി രക്ഷാധികാരി സമിതി മുന്‍ അംഗം ബി.പി.രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം സി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. സിപി എം കടമ്പൂര്‍ ലോക്കല്‍ സെക്രട്ടറി ഇ.കെ.അശോകന്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി കെവി.ശശി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രന്‍, കേളി ന്യൂ സനയ്യ മുന്‍ രക്ഷാധികാരി ജയരാജന്‍ ആറാത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതുല്യ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക