സ്മരണ(കവിത: കലാ സുനില്‍ പരമേശ്വരന്‍)
kazhchapadu
01-Dec-2020
കലാ സുനില്‍ പരമേശ്വരന്‍
kazhchapadu
01-Dec-2020
കലാ സുനില്‍ പരമേശ്വരന്‍

സന്ധ്യക്ക് തിരിയൊന്നു തെളിക്കാനെന്‍ തറവാട്ടില്‍ ഒരാല്‍ത്തറയുണ്ടായിരുന്നു.
ആല്‍മരചൊട്ടിലെ
ആള്‍ത്തറ തിണ്ണയില്‍ എന്റെ തേവരെ കൂടിയിരിത്തിയിരുന്നു.
.jpg)
ഈറനണിയുവാന്‍ തുടിച്ചു കുളിക്കുവാന്‍ ആമ്പല്‍ കുളമൊന്നുണ്ടായിരുന്നു.
ആമ്പല്‍ പൂക്കളില്‍ ഒളിച്ചു കളിക്കുന്ന പരല്‍ മീന്‍ കുഞ്ഞുങ്ങളുണ്ടായിരുന്നു.
തൊടിയിലെ ചക്കര മാവിന്‍ ചൊട്ടിലായ് നാഗങ്ങള്‍ ഇണ ചേര്‍ന്നിരുന്നിരുന്നു.
മൂവാണ്ടന്‍ മാമ്പഴം കൊത്തിവലിക്കുന്ന അണ്ണാറകണ്ണനുണ്ടായിരുന്നു.
കൈതോല കാട്ടിന്‍ അപ്പുറത്തായ് കണ്ണെത്താ പാടങ്ങളായിരുന്നു.
തിറപൂത്തു നില്‍ക്കുന്ന . നെല്ലോലകതിരുകള്‍ കാറ്റത്തുചാഞ്ചാടിയാടിയിരുന്നു.
തിന കൊത്തി തിന്നുവാന്‍ ചിറകിട്ടടിക്കുവാന്‍
പനം തത്തക്കൂട്ടങ്ങളുണ്ടായിരുന്നു.
പാട വരമ്പിലുടെ ഏന്തി നടന്നെത്താന്‍ ഗ്രാമ ചന്തയൊന്നുണ്ടായിരുന്നു.
മൂവന്തി നേരത്തു കുടുന്ന ചന്തയ്ക്ക് വശ്യമാം തനിമയുണ്ടായിരുന്നു.
മോഹന നാട്യ ഭംഗിയോടെത്തുന്ന ബന്ധുര മിഴികളുണ്ടായിരുന്നു.
രാഗാര്‍ത്ഥ മാനസ ലോലന്‍മാരായ , കൗമാര ചോരന്‍മാരുണ്ടായിരുന്നു
ചന്തതന്‍ ചെറു കോണിലായ് .
സൊറ പറഞ്ഞിരിക്കുന്ന നിശബ്ദ വാര്‍ദ്ധ്യങ്ങളുണ്ടായിന്നു.
പുഴയുടെ കടവത്തായ് നീന്തി തുടിക്കുന്ന നിറയ്യവ്വനങ്ങളുണ്ടായിരുന്നു.
പൈയ്യേറ്റു തളരുമ്പോള്‍ പടി പുര തിരയുന്ന . അത്താഴപഷ്ണിക്കാരുണ്ടായിരുന്നു.
ഗതകാല സ്മരണകള്‍ വന്നു നിറയവേ .ഒരു തപ്ത നിശ്വാസം ഉതിര്‍ന്നുവീണു.
മധുരമാം സ്മരണകള്‍ വഴി തെറ്റി മടങ്ങുമ്പോള്‍ . മനസ്സിലെ മൈനയും , മൂകയായ് .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments