Image

കര്‍ഷക പ്രക്ഷോഭം; ട്രൂഡോയുടെ പ്രസ്താവന വസ്തുത മനസിലാക്കാതെയെന്ന് ഇന്ത്യ

Published on 01 December, 2020
 കര്‍ഷക പ്രക്ഷോഭം; ട്രൂഡോയുടെ പ്രസ്താവന വസ്തുത മനസിലാക്കാതെയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ കര്‍ഷകര്‍ക്കനുകൂല പ്രസ്താവന നടത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മറുപടിയുമായി ഇന്ത്യ.


 ട്രൂഡോയുടെ നിലപാടിനെ തള്ളുന്ന നിലപാടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെത്. ഇന്ത്യയിലെ സാഹചര്യം ആശങ്കാകുലമാണെന്ന ട്രൂഡോയുടെ പ്രസ്താവന കാര്യങ്ങള്‍ ശരിക്കറിയാതെയും അനുചിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.


ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ തലയിടുന്ന അനാവശ്യ നീക്കമാണിത്. നയതന്ത്ര ചര്‍ച്ചകള്‍ രാഷ്ട്രീയ കാര്യത്തിനായി കൂട്ടിക്കുഴയ്ക്കരുതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


സിഖ് ആത്മീയാചാര്യന്‍ ഗുരു നാനാക്കിന്റെ 551ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ട്രൂഡോ കര്‍ഷക പ്രതിഷേധത്തില്‍ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ പ്രതികരിക്കുന്ന ആദ്യ ലോക നേതാവാണ് ട്രൂഡോ.


കര്‍ഷക പ്രതിഷേധത്തിനോട് ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്ന സമീപനത്തിലുള്ള ആശങ്ക ഇന്ത്യന്‍ ഭരണാധികാരികളെ അറിയിക്കുമെന്നും  പ്രസംഗത്തിനിടെ ഇന്ത്യയിലെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നത് എന്നുംഅദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക