Image

നായക്കൊപ്പം നടക്കുന്നതിനിടയില്‍ വീണ്‌ ജോ ബൈഡന്‍െറ കാലിന് പൊട്ടല്‍

Published on 01 December, 2020
നായക്കൊപ്പം നടക്കുന്നതിനിടയില്‍ വീണ്‌  ജോ ബൈഡന്‍െറ കാലിന് പൊട്ടല്‍
വാഷിങ്ടണ്‍: നായക്കൊപ്പം കളിക്കുമ്പോള്‍ വഴുതിവീണ നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ കാലിന് നേരിയ പൊട്ടല്‍. അദ്ദേഹത്തിന് ആഴ്ചകളോളം 'വാക്കിങ് ബൂട്ട്' ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനിയാഴ്ച മേജര്‍ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ് സംഭവം. ആശുപത്രിയില്‍ അദ്ദേഹം ഡോക്ടറെ കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ മുടന്തിയാണ് ഇദ്ദേഹം നടക്കുന്നത്.

ബൈഡന് അസുഖം വേഗം ഭേദമാകട്ടെയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. 2018ലാണ് ജര്‍മര്‍ ഷെപ്പോര്‍ഡായ മേജര്‍ ബൈഡന്‍െറ കൂടെയെത്തുന്നത്. ഇവരുടെ കുടുംബത്തിന് ചാമ്പ് എന്ന് പേരുള്ള മറ്റൊരു ജര്‍മന്‍ ഷെപ്പേഡ് കൂടിയുണ്ട്. കൂടാതെ ഇവര്‍ വൈറ്റ് ഹൗസിലേക്ക് മാറുമ്പോള്‍ പുതിയ പൂച്ചയും കൂടെയുണ്ടാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക