Image

നാടുകടത്തപ്പെട്ട വാത്സ്യായനൻ - ഒരു ചാണക്യ പുരാണം (സി. ആൻഡ്രുസ്)

Published on 01 December, 2020
നാടുകടത്തപ്പെട്ട വാത്സ്യായനൻ - ഒരു ചാണക്യ പുരാണം (സി. ആൻഡ്രുസ്)
വയസ്സൻ ആയില്ലേ, അതുകൊണ്ട്  ആവാം ഒന്നിനും ഒരു രസം ഇല്ല. അങ്ങനെ നോം ഇ മലയാളി വായിക്കാം എന്ന് കരുതി. അങ്ങനെയാണ് പത്മൊസ് ദ്വീപിലേക്ക്‌ നാടുകടത്തപ്പെട്ട റെവറണ്ടു ജോണിനെ കണ്ടത്, ഓ! വല്ലാത്ത ഒരു ഞണ്ട് തന്നെ ഇ ജോൺ . ഞാൻ ഒരു വേണ്ടാത്ത പ്രവർത്തി ചെയ്തു എന്ന് തോന്നി, വെളിപ്പാട് വായിച്ചു ഞാൻ ഞെട്ടി, അലറി, കൗപീനം ആകെ ഹാ! എന്ത് പറയേണ്ടു. ഓ! നോ!; ഇത് വായിച്ചാൽ തട്ടിപ്പോകും എന്ന് തോന്നി. അപ്പോൾ ആണ് ബുക്ക്ഷെൽഫിൽ ചാണക്യൻറ്റെ ഐതീഹ്യങ്ങൾ കണ്ടത്.
 
നല്ല ഒരു മൂഡ് ആവട്ടെ എന്ന് കരുതി അൽപ്പം പച്ചമരുന്ന്; ബീഡി ഇലയിൽ തോറുത്തു, കത്തിച്ചു വലിച്ചു, ഹാ എന്തുരസം.  പച്ച ഗഞ്ചാവിൻ മണമുള്ള  കാറ്റിൽ  ലയിച്ചു,ചാണക്യൻറ്റെ ഐതീഹമാലയുടെ ഓലകെട്ട് അഴിച്ചു. അതിൽ  ഒരു കഥ 'നാട് കടത്തപെട്ട വാത്സ്യായനൻ' എന്നതാണ്. ഇത് അദേഹഹത്തിൻറ്റെ ആൽമകഥ ആണ് എന്നാണ് നാടൻ നുണച്ചി തള്ളമാരുടെ ഇടയിലെ രഹസ്യം. ഇത് പൂർണ്ണമായും വെറും ഭാവനയാണ്. ചുമ്മാ! ചുമ്മാ! എന്ജോയ്. കഥ ഇങ്ങനെ:-
    
നാട്ടിലെ രാജാവ് കാമസൂത്രം വായിച്ചു കാണാതെ പഠിച്ചു, രാജാവ് അല്ലേ! ആരുണ്ട് ചോദിക്കാൻ. രാജ്യഭാരം താത്തുവെച്ചു  രാജാവ് കാമസൂത്രത്തിൽ മുഴുകി.  അങ്ങോടു പ്രയോഗിക്കുക അല്ലാതെ പിന്നെ!;  രാജാവിൻറ്റെ  ഭാര്യമാർ നാടുവിട്ടോടി, പിന്നെ വെപ്പാട്ടികളും ദാസികളും, നാട്ടിലെ കന്യകമാരും. അപ്പോൾ രാജാവ് ചൂട്ട് കത്തിച്ചു ഇരുട്ടത്ത് സവാരി തുടങ്ങി. പല വീടുകൾക്ക് മുന്നിലും കുത്തിക്കെടുത്തിയ ചൂട്ടുപാടുകൾ കണ്ട്  ഭർത്താക്കൻമ്മാർ ഞെട്ടി, അപ്പോൾ ആണ് അയൽ രാജ്യത്തെ ശത്രു ആക്രമണം വരുന്നത്.
അമിതഭോഗംമൂലം  വെയിലത്ത് കിടന്ന  ചേമ്പിൻതാളുപോലെ തളർന്ന  രാജാവ് യുദ്ധത്തിൽ തോറ്റു, അങ്ങേരെ ഒരു ചെറിയ ദ്വീപിലേക്ക്‌ നാടുകടത്തി. പുതിയ ദ്വീപിൽ കണ്ട സസ്യ ലതാതികൾ, കിഴങ്ങുകൾ, പൂക്കൾ, കായ്കൾ ഒക്കെ അദ്ദേഹം  പരീക്ഷിച്ചു. അദ്ദേഹത്തിന്റെ  റിപ്പോർട്ട് ആണ് ഇത്. - ഇത് ശാസ്ത്രീയം അല്ല. ഉപയോഗിക്കുന്നവർ സ്വന്തം റിസ്‌ക്കിൽ  പരീക്ഷിക്കുക. നിങ്ങൾക്ക് എന്ത് സംഭവിച്ചാലും ചാണക്യൻ ഉത്തരവാദി അല്ല.
  മറ്റൊരു ഐതീഹം: കാമസൂത്രം വായിച്ചു നാട്ടിൽ ആകമാനം ജനസംഖ്യ വർദ്ധിച്ചു, തൻ നിമിത്തം ദാരിദ്ര്യവും. ജനങ്ങളുടെ പരാതി നിമിത്തം  വാൽസ്യായനനെ രാജാവ് ഒരു ദ്വീപിലേക്ക്‌ നാടുകടത്തി.  അവിടെ കണ്ട പഴങ്ങളും കിഴങ്ങുകളും അദ്ദേഹം ഭക്ഷിച്ചു  പരീക്ഷിച്ചു. അവയുടെ  വിശദ വിവരം താഴെ കൊടുക്കുന്നു.
 [ ഡിസ്ക്ലെയിമർ:  * കാമസൂത്രത്തിൽ പറയുന്നതുപോലെ ചെയ്യുവാൻ  ഇപ്പോളത്തെ പെണ്ണുങ്ങളുടെ അടുത്ത് ചെന്നാൽ കഴുത തൊഴിക്കുന്നതുപോലെ തൊഴി കിട്ടും; വീട്ടു വേലക്ക് നിൽക്കുന്ന   തോഴിയുടെ അടുത്ത് ചെന്നാലും തൊഴി കിട്ടും; മാത്രമല്ല  പൊടിമീശക്കാരി വനിത കമീഷൻറ്റെ മുന്നിൽ മുട്ട് അടിച്ചു നിൽക്കേണ്ടിവരും. കൂടാതെ സ്ത്രീ പീഡനത്തിന് പ്രതിയും ആവും. പണ്ടൊക്കെ ആരോ എഴുതിയ കിതാബുകൾ ശാസ്ത്രം ആണ് എന്ന് കരുതി അവയിൽ എഴുതിയിരിക്കുന്നത് പ്രവർത്തിച്ചാൽ  ലോക്കപ്പിൽ എത്തും.  80 വയസ്സ് ആയാലും സ്ത്രീക്ക്  നല്ല വികാരം ഉണ്ട്  എന്നാണ് കാമശാസ്ത്രം പറയുന്നത്. ഞാൻ ഒന്നും റെക്കമെണ്ട് ചെയ്യുന്നില്ല, അത് നിങ്ങളുടെ ചോയിസ്. ഒരു എളിയ ഉപദേശം- ആദ്യം കിളവി പാമ്പർ കെട്ടിയിട്ടുണ്ടോ എന്ന് മൂക്കുകൊണ്ടു മനസ്സിൽ ആകുക, അടുത്ത് ചെല്ലുമ്പോൾ മച്ചിപശു തൊഴിക്കുന്നതുപോലെ തൊഴിച്ചാൽ.....അതല്ല കിളവിക്കു ഇക്കിളി തോന്നുന്നു എങ്കിൽ  ....ശേഷം ഭാഗം ഭാവനയിൽ.
 [*ലൈംഗിക ജീവിതം കൂടുതല്‍ സുന്ദരമാക്കണമെന്ന ചിന്തക്കു മനുഷ്യരാശിയുടെ ഉല്‍ഭവത്തോളം തന്നെ പഴക്കമുണ്ടാവും. സെക്സ് ഈസ്  ഹെവൻ, സൊ എന്ജോയ്.]
 വാത്സ്യായനൻ ദീപിൽ കണ്ട നാച്ചുറൽ വയാഗ്രകൾ :-
൧- സർഡോണിയ: ഒരു വള്ളിച്ചെടി, ഇതിൻറ്റെ ഇലകൾ ചവച്ചാൽ ടേക്ക് ഔട്ടിലെ  ചൈനക്കാർ ചിരിക്കുന്നതുപോലെ എപ്പോഴും ചിരിക്കുന്നതുപോലെ തോന്നും. 'അയ്യോ! ചത്ത് കിത്തുകിടന്നാലും ചിരിച്ചുകൊണ്ട് കടക്കുന്നത് കണ്ടോ!' എന്ന് ഫ്യൂണറൽ ഹോമിൽ നിന്നും പ്രിയ ശത്രുവിനെ കാണാൻ പോയിട്ട് ഇറങ്ങി വരുമ്പോൾ നമ്മൾ പറയാറില്ലേ;  കാരണം ഫ്യൂണറൽ ഹോമിലെ ബ്യുട്ടീഷൻ ഉഗ്രൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്.  ജീവിച്ചിരുന്നപ്പോൾ  സ്ഥിരം മലബന്ധം ഉള്ളത് നിമിത്തം ചിരിക്കാത്തവൻ ആണെങ്കിലും ചത്ത് കഴിയുബോൾ  ചിറിക്കു ചുറ്റും സർഡോണിയ നീര് ബ്യുട്ടീഷൻ കുത്തിവെക്കും, പിന്നെ ബനാന കണ്ട കുരങ്ങനെപ്പോലെ  ചിരിച്ചുകൊണ്ടിരിക്കും. മൂക്കിൽ പഞ്ഞി കുത്തി കേറ്റുന്ന ബ്യുട്ടീഷൻ അല്ലി ഇവൻ. അതങ്ങു നമ്മുടെ കേരളത്തിലെ ഫാഷൻ. സർഡോണയുടെ മയിനർ ഡോസ്; ഉത്തേജനം വേണ്ട ഭാഗത്തു പുരട്ടിയാൽ ഏറെ നേരം ഇഫക്റ്റ് നിലനിൽക്കും. ഇതേക്കുറിച്ചു കൂടുതൽ അറിയേണ്ടവർ നമ്മുടെ ഹൂസ്റ്റൺ സരസമ്മയോടു ചോദിക്കുക.

൨- ഒതളങ്ങ: ഇത് കാണാൻ നല്ല രസം ഉള്ള ഫ്രൂട്ട് ആണ്. ഇതിന് സ്ത്രീയുടെ സ്തനങ്ങളോട് സാമ്യം ഉള്ളതുകൊണ്ട് ആവാം പണ്ടൊക്കെ സ്ത്രീകൾ ഇവ തിന്നുമായിരുന്നു. ഇപ്പോൾ പലതരം വിഷങ്ങൾ മാർക്കറ്റിൽ സുലഭം ആണ്.  ഇത് തിന്നാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാം. ' ഒതളങ്ങ പോലെ എപ്പോഴും പൊങ്ങിക്കിടക്കും എന്ന് കേട്ടിട്ടില്ലേ!.  രണ്ടു എണ്ണം അടിച്ചാൽ വെള്ളത്തിന്മേലെ നടക്കാം. ഇത് തിന്നിട്ടു ആണോ നമ്മുടെ യേശു വെള്ളത്തിന് മേലെ നടന്നത് എന്ന് വലിയ വേദ പണ്ഡിതൻമ്മാരോട് ചോദിക്കണം. നല്ല നാടൻ വാറ്റ് ചാരായം അടിച്ചാലും വെള്ളത്തിൽ നടക്കാം. അത് ഒരു ചാണക്യ രഹസ്യം.
൩- അശ്വഗന്ധ: അശ്വഗന്ധ എന്നറിയപ്പെടുന്ന അമുക്കുരം ഇന്ത്യന്‍ ജിന്‍സെങ്‌ എന്നും വിളിക്കുന്നു. ഇത്  പുരുഷ ബീജത്തിന്റെ അളവും ഗുണവും വര്‍ധിപ്പിക്കുമെന്നു ചിലർ വിശ്വസിക്കുന്നു.  സ്‌ത്രീകളിലെ വെള്ളപോക്ക്‌ പോലുള്ള രോഗങ്ങള്‍ക്കും ചികിത്സയായി അമുക്കുരം ഉപയോഗിക്കുന്നു.  ഇത് കഴിച്ചാൽ
 വിശർക്കുമ്പോൾ  കുതിരയുടെ മണം ഉണ്ടാകും.  എന്നാൽ ഓടി വിശർത്ത കുതിരയുടെ മണമുള്ള നിങ്ങൾ  ഒരു സ്ത്രീയുടെ അടുത്ത് ചെന്നാൽ... സന്താന നിയന്ത്രണത്തിന് ആയിരിക്കും ഇത് ഉത്തമം. മഹാമേരുവിൽനിന്നുമാണ്  അശ്വഗന്ധി ഇവിടെ എത്തിയത് എന്നാണ് ഐതീഹവും.
4 - വേപ്പെണ്ണ :-  ശരീരത്തിലെ രോമം കളയുവാൻ ഉത്തമം. ഇത് പുരട്ടിയാൽ രോമം പൊഴിയും. ആരും അടുത്തുവരികയും ഇല്ല, ബലാൽസംഗം, അവിഹിത ഗർഭം ഇവയൊക്കെ കുറക്കുവാൻ ഉത്തമം.  
  5- ചൈനീസ്‌ മഷ്‌റൂം: പാരമ്പര്യ ചൈനീസ്‌ ചികിത്സയില്‍ മഷ്‌റൂം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. യുവാക്കളിലും മധ്യവയസ്‌കരിലും ടെസ്‌റ്റാസ്‌റ്റെറോണ്‍ ഉല്‍പ്പാദനം വര്‍ധിക്കാന്‍ ഇത്‌ സഹായിക്കുന്നു. എന്നാൽ കിളവൻമ്മാർ  മഷ്‌റൂം കഴിച്ചാൽ ഉദര ഗ്യാസ് വർദ്ധിക്കും. ശരീരക്ഷീണം കുറക്കുന്ന ഇവ രക്തത്തെയും ശുദ്ധീകരിക്കുന്നു. സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികോത്തേജനമുണ്ടാക്കുന്ന ഇവക്ക്‌ ലോകവിപണിയില്‍ വലിയ ഡിമാണ്ട്  ഉണ്ട്. . ചൈനയിലെ പോപ്പുലേഷൻ വർധിക്കുവാനുള്ള കാരണങ്ങൾ  ഇ വീരൻ കൂണുകൾ ആവാം. ഇത്തരം കൂണുകൾ ആണോ നമ്മുടെ ജോൺ തിന്നത്?.  ഇവയിൽ പലതരം കറുത്ത മഷ്‌റൂമുകളും ഉണ്ട്. അവ ഇരുട്ടിൽ വളരുന്നവ ആണ്.  ഇരുട്ടിൽ വളരുന്നവ ഒന്നും തിന്നരുതു എന്നുള്ള  ഒരു  ഐറിഷ് പഴംചൊല്ല് ഓർമ്മയിൽ വരുന്നു!

 6 - നായ്ക്കുരണ: ഇവയുടെ നേർത്ത പൊടി ദേഹത്തു പറ്റിയാൽ  ചെള്ള് ബാധിച്ച നായ് മാന്തുന്നതുപോലെ; നമ്മളും ചൊറിയും അത്രയേ ബന്ധം ഇവക്കു നായയോട് ഉള്ളു.  പണ്ട് സ്‌കൂളുകളിൽ ചൂരൽ അടിയുടെ കാലത്തു; അടിയൻ സാറിൻറ്റെ മേശയിലും കസേരയിലും ഇവ വിതറുമായിരുന്നു. പരദൂഷണം പരത്തുന്നവർക്കു ഇത് കലക്കി കൊടുക്കാം.  മലയാളികൾ പൊതുവെ   ചൊറിയുന്നവർ ആയതു കൊണ്ടാണോ, ഇവ  കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നു.  മികച്ച വാജീകരണ ഔഷധമാണിത്‌. ആയുര്‍വേദത്തില്‍  ഇതിനെ  'മര്‍ക്കടി, കുലക്ഷയ'- എന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌. ലൈംഗികശേഷി വര്‍ധിപ്പിക്കുന്നതിനാല്‍ ഹെര്‍ബല്‍ വയാഗ്ര എന്നറിയപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റാസ്റ്റെറോണ്‍ ബൂസ്‌റ്ററുകളില്‍ ഒന്നാണിത്‌  എന്നാണ് വെപ്പ്. ഇവനെ ദേഹത്ത് പുരട്ടിയാൽ 'മർക്കട കുലക്ഷയ'- മർക്കടം = കുരങ്ങൻ, കുല ക്ഷയ = കുലത്തിന്റെ പെരുമാറ്റ രീതി. എന്ന് പറഞ്ഞാൽ; ഇവനെ ദേഹ മാസകലം  പുരട്ടിയാൽ കുട്ടി കുരങ്ങനെപ്പോലെ തകിടം മറിയാം.   അപ്പോൾ തൂണുംചാരി നിന്ന അയലത്തെ കുരങ്ങൻ നിൻറ്റെ കുരങ്ങത്തിയെ  ബൈക്കിനു പുറകിൽ ഇരുത്തി സിനിമക്ക് കൊണ്ടുപോകും. അപ്പോൾ കുട്ടിക്കരണം മറിയുന്ന നീ നായ് കുരക്കുന്നതുപോലെ കുരക്കുകയും നിലത്തു മാന്തുകയും ചെയ്യും. അതുകൊണ്ടാണ് ഇതിനെ  നായിക്കുരണ എന്ന് വിളിക്കുന്നത്.

 7 - മാക്ക: തെക്കേ അമേരിക്കയില്‍ 3000 വര്‍ഷത്തിലധികമായി കൃഷി ചെയ്യുന്ന ഒരു സസ്യമാണ്‌ മാക്ക. സ്‌ത്രീ-പുരുഷ ലൈംഗിക അവയവങ്ങള്‍ക്ക്‌ ഏറെ ഗുണകരമാണ്‌ ഇവയുടെ ഉപയോഗം. മാക്കയുടെ വേര്‌ ഉണക്കിപ്പൊടിച്ചാണ്‌ ഉപയോഗിക്കുന്നത്‌. ഇവ കഴിച്ചാൽ ചില ശരീരഭാഗങ്ങൾ വീർത്തുവരും, ഏതുഭാഗം വീർക്കും എന്ന് ഗാരണ്ടി ഇല്ല.  മാക്ക ലെംഗികതൃഷ്‌ണയും ശേഷിയും വര്‍ധിപ്പിക്കുന്നതായി ഇവർ കരുതുന്നു. കപ്പളങ്ങ തിന്നാലും ഇതേ ഗുണങ്ങൾ ഉണ്ടാവും എന്ന് അവർ കരുതുന്നു, അതിനാൽ സ്ത്രീകൾക്ക് കൊളളാം; പുരുഷന് വീണോ ഇ  കപ്പളങ്ങ!.  
8 -  ജിന്‍സെങ്‌: ചൈനീസ്‌ ഔഷധ സസ്യമായ ജിന്‍സെങ്‌ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്‌. സ്‌ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ ഗുണം ചെയ്യുന്ന ഇത്‌ ലൈംഗികതൃഷ്‌ണയും ശേഷിയും പ്രത്യുല്‍പ്പാദന കഴിവും വര്‍ധിപ്പിക്കുന്നു. സാധാരണ ഗതിയില്‍ ചവച്ചാണ്‌ കഴിക്കാറെങ്കിലും ചായയായും കഴിക്കാം. ഇവയുടെ കിഴങ്ങുകൾ ചിലതു മനുഷ രൂപം ഉള്ളവ ആയതു ആവാം ഇത്തരം തെളിവ് ഇല്ലാത്ത വിശ്വസത്തിനു കാരണം.  
 {ബൈബിളിലെ ഉല്പത്തിയിൽ പറയുന്ന 'ദൂദായി പഴം ജിന്സെങ് ആവാം. ആയുർവേദ വയാഗ്ര എന്ന് തോന്നുന്ന ഇവനെ കഴിച്ച രൂബേൻ അപ്പൻറ്റെ വെപ്പാട്ടിയുടെ കൂടെ ....-{ഉൽപ്പത്തി 30}:- ബാക്കി കഥ നിങ്ങൾ വായിക്കുക. യാക്കോബിൻറ്റെ ഇഷ്ടഭാര്യ റാഹേൽ മച്ചിയായിരുന്നു. ദൂദായി പഴം കഴിച്ച റാഹേൽ ൨ മക്കളെ പ്രസവിച്ചു. ബൈബിളിലെ കഥകൾ പലതും  ഉൽപ്രേക്ഷ അലങ്കാരം ആണ്. ഇസ്രായേല്യരെ പരിഹസിക്കാൻ വേണ്ടി എഴുതിയ പുരോഹിത  സാഹിത്യമാണ് ഇത്. ദൂദായി പഴം തിന്നവരുടെ വിനകൾ നോക്കുക. പ്രസവം നിന്നുപോയ ലേയ വീണ്ടും പ്രസവിച്ചു. മച്ചി എന്നുകരുതിയ റാഹേൽ 2 മക്കളെ പ്രസവിച്ചു.  വയലിൽനിന്നും  ദൂദായി പഴം  കൊണ്ടുവന്ന മൂത്ത പുത്രൻ രൂബേൻ അപ്പൻ യാക്കോബിൻറ്റെ വെപ്പാട്ടി ബിൽഹയുടെ കൂടെ ശയിച്ചു. പുരാതന കാലംമുതൽ ദൂദായിപ്പഴത്തിനു മാന്ത്രിക ശക്തികൾ ഉണ്ടെന്നും, ഉൻമാദം, ഉത്തേജനം, ഉറക്കം, സംഭോഗം എന്നിവക്ക് ഉത്തമം എന്നും കരുതിയിരുന്നു. വയലിൽനിന്നും രൂബേൻ കൂട്ടികൊ ണ്ടുവന്നത്   മറ്റൊരു പുരുഷനെ ആണ് എന്നും അയാൾ റാഹേലുമായി ശയിച്ചു എന്നും അതിൽനിന്നും ഉണ്ടായ യവുസേപ്പ് ജാര സന്തതിയാണ് അതിനാൽ യാക്കോബിൻറ്റെ മകൻ അല്ല എന്നാണ് മറഞ്ഞിരിക്കുന്ന പരിഹാസം. മോശ, യോശുവ, യവുസേപ്പ് -ഇവർ വടക്കൻ സാഹിത്യത്തിലെ ഹീറോകൾ ആണ്. ഇസ്‌റായേലിയരുടെ വടക്കൻ സാഹിത്യവും, യഹൂദ്യയുടെ തെക്കൻ സാഹിത്യവും; ബാബിലോണിൽനിന്നും തിരികെ എത്തിയ യെരുശലേം പുരോഹിതർ  കൂട്ടികലർത്തി കുറേക്കൂടി ചേർത്ത് ഉണ്ടാക്കിയ പുരോഹിത സാഹിത്യമാണ്  പഴയനിയമം. ഹൗവയെ പഴം തീറ്റിക്കുന്ന പാമ്പ്; പര പുരുഷൻ ആണ്. പണ്ടുമുതലേ പുരുഷ ലിംഗത്തിൻറ്റെ പ്രതീകം ആണ് പാമ്പ്. ഇത്തരം ഉൽപ്രേഷയിൽ എഴുതപെട്ട പരിഹാസമാണ്  പഴയനിയമം.}

9-  ആ വക്കാഡോ- അവയുടെ ഷേപ്പ് കണ്ടോ!.  റാണിയുടെ ചെറിയ വൈൻ ഗ്ലാസ് അണിവൾ,  സ്‌ത്രീപുരുഷ ലൈംഗികതക്ക്‌ ഏറെ ഗുണം ചെയ്യുന്ന പഴമാണ്‌ അവൊക്കാഡോ. ഇതിലെ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ ലൈംഗികാരോഗ്യത്തെ മൊത്തത്തില്‍ ഗുണകരമായി സ്വാധീനിക്കും. ആവക്കാഡോ  സ്ത്രീകൾ കഴിച്ചാൽ കൂടുതൽ ഗർഭധാരണവും, പുരുഷൻ കഴിച്ചാൽ ശുക്ല വർദ്ധനയും ഉണ്ടാവും എന്ന് ചിലർ കരുതുന്നു. ലുലു മാർക്കറ്റിൽ ഇത് കൂട്ടി ഇട്ടിരിക്കുന്നത് കണ്ടു, ആരും വാങ്ങുന്നുമില്ല.  ഏതായാലും കുറെയെണ്ണം ഞാൻ വാങ്ങി.
    {ശക്തിയുള്ളവയെ ഭക്ഷിച്ചാൽ അവയുടെ ശക്തി ഭക്ഷിക്കുന്നവർക്ക്‌ ലഭിക്കും എന്ന പ്രാചീന വിശ്വസം നിമിത്തമാണ്   മനുഷർ 'ദൈവങ്ങളെ ' ഭക്ഷിക്കുവാനുള്ള കാരണം. ദൈവങ്ങളെ ഭക്ഷിക്കുന്ന 'കുർബാന' പ്രാചീനം എങ്കിലും ഇന്നും ക്രിസ്തുമത വിഭാഗങ്ങളിൽ  ഉണ്ട്. നരഭോജനതിൻറ്റെ കാരണവും അനുകരണ മന്ത്രം ആണ്. മനുഷൻ സിംഹത്തെ ഭക്ഷിച്ചാൽ അവൻ സിംഹമായി മാറുന്നു എന്ന് തോമായുടെ സുവിശേഷത്തിലും കാണാം. ബീറ്റ്റൂട്ട് കഴിച്ചാൽ രക്തം വർദ്ധിക്കും, പാൽ കുടിച്ചാൽ വെളുക്കും എന്നിങ്ങനെ പോകുന്നു  അനുകരണ മാജിക് ശാസ്ത്രം. അപ്പൂപ്പന് ഏത്തക്കയും അമ്മുമ്മക്ക് ഓമക്കയും എന്ന പഴംചൊല്ലിൽ പതിര് ഉണ്ടോ!}
10 - ആല്‍മണ്ട്‌: ആല്‍മണ്ടില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ആണ്‌ ഗുണം ചെയ്യുക. ഇവ കൂടുതൽ കഴിച്ചാൽ വളരെ ദൂഷ്യമാണ്. പിന്നെ തലയിൽ മുണ്ടിട്ടു മൂടി നടക്കേണ്ടിവരും.

11 -മാതള നാരങ്ങ : പ്രണയത്തിന്റെ ഭക്ഷണം എന്നറിയപ്പെടുന്ന മാതളനാരങ്ങ  ടെസ്റ്റാസ്റ്റെറോണ്‍ ഉള്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ഇത്‌ സ്‌ത്രീകളിലും പുരുഷന്‍മാരിലും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കും. കുരുവടക്കം കഴിക്കണം. അല്ലെങ്കില്‍ ജ്യൂസ്‌ ആക്കി കുടിക്കണം. ഉത്തമ ഗീതത്തിൽ ; സ്ത്രീകളുടെ സ്തനം ആണ് മാതള നാരങ്ങ. പുരുഷ വ്യഷ്‌ണത്തോടും ഇതിനെ ഉപമിക്കുന്നു. ഉത്തമഗീതം 4 : 3 ...നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ....5 -നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം.
12- ഓയ്‌സറ്റര്‍: സിങ്ക്‌ ധാരാളമടങ്ങിയ ഓയ്‌സ്‌റ്റര്‍ വന്ധ്യത സാധ്യത കുറക്കാനും ബീജത്തിന്റെ അളവ്‌ വര്‍ധിപ്പിക്കാനും കാരണമാവും. ലെംഗിക അവയവങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനു വേണ്ട അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. യോനിയോട് സാമ്യം ഉള്ളതുകൊണ്ടാണ് ഇവയുടെ പ്രിയം ഇന്നും തുടരുന്നത്. മാലിന്യങ്ങൾ ഉള്ള വെള്ളത്തിൽ വളരുന്ന ഇവയിൽ ബാക്ടീരിയ, മെർക്കുറി ഒക്കെ ഉണ്ട്.
 
ഇനി അൽപ്പം കാമ ശാസ്ത്രം:-

പഴവര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത്‌ ലിംഗോദ്ധാരണവുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ 14 ശതമാനം കുറച്ചതായി 2016ലെ പഠനം പറയുന്നു. ആപ്പിള്‍, സ്‌ട്രോബെറി, ബ്ലൂ ബെറി, ഇരുണ്ട മുന്തിരി എന്നിവ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തും.

ലൈംഗികശേഷി കുറയ്ക്കാൻ കാരണമാകുന്ന ചില വസ്തുക്കൾ കൂടിയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം-
 കപ്യാർ ദേവസ്യ പറഞ്ഞത് :ഉന്നത വിദ്യഭ്യാസം ലഭിച്ചവരും സാമ്പത്തിക ശേഷിയുള്ളവരും മാനസിക സമ്മര്‍ദ്ദം കുറവുള്ളവരും മധ്യവയസിനു മുമ്പ്‌ നല്ല ലൈംഗിക സംതൃപ്‌തി ലഭിച്ചവരുമാണ്‌ ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യത്തില്‍ ഊന്നുന്നവര്‍. 40കളില്‍ ലൈംഗിക സംതൃപ്‌തി അനുഭവിച്ച സ്‌ത്രീകള്‍ വയസാവുമ്പോഴും സെക്‌സിന്‌ പ്രാധാന്യം നല്‍കുന്നു. ഇത് ദൃക്സാക്ഷിമൊഴി എന്നാണ് കപ്യാർ അവകാശപ്പെടുന്നത്.  
   മദ്യം, പുകവലി, മയക്കുമരുന്നുകൾ ഇവയൊക്കെ  സെക്സ് ഡ്രൈവ് കുറക്കും.
ശേഷം ഭാഗങ്ങൾ മനക്കോട്ടയിൽ ......എന്ന് സ്വന്തം ചാണക്യൻ.
Join WhatsApp News
Jose 2020-12-01 19:14:25
ഹോ!; എന്തൊരു പരിഹാസം !
Jacob 2020-12-01 19:23:54
ഒതളങ്ങ പോലെ മറിയുന്ന മലയാളി ?
Valsaayan 2020-12-01 19:48:10
വിശ്വാസം അതല്ലേ എല്ലാം എന്നാണു ഡോക്ടർ ചാണയിൽ പറയുന്നത്. ചാണക്യപുരാണം വായിച്ചപ്പോൾ തോന്നിയത് അമ്പതിനും അറുപതിനും മേലെ പ്രായമുള്ള മലയാളം വായിക്കുന്ന അച്ചായന്മാരോട് ആൻഡ്രുസ്സ് , നീ ചെയ്തതത് പാപമാകുന്നു എന്നാണു. മരുന്നും വയസ്സിന്റെ തളർച്ചയുമായി കഴിയുന്ന അച്ചായന്മാരെ രക്ഷിക്കുന്നത് അമ്മാമാരുടെ പ്രാർത്ഥനയാണ്. സെക്സ് പാപമാണെന്നു വേദപുസ്തകം പറയുന്നത്കൊണ്ട് അവർ രക്ഷപ്പെടുന്നു. കൂടുതൽ രക്ഷ വേണമെങ്കിൽ റെവ. വിവരങ്ങൾ പറഞ്ഞുതരും. ആൻഡ്രുസ്സിനോട് അങ്ങേരു യോജിക്കുകയില്ലെങ്കിലും അച്ചായന്മാർക്കും അമ്മാമ്മാർക്കും അങ്ങേരു കുളിർക്കറ്റാകാനാണ് സാധ്യത. ആൻഡ്രുസ് നീ പാറയല്ല , പാരയല്ല നീ രക്ഷകനാണ്. ആമേൻ.
ആട് മേയ്ക്കാൻ പോകുന്നവർ 2020-12-01 20:05:38
ഞാൻ നിങ്ങളുടെ പൗരത്വം റദ്ദ് ചെയ്യുന്നു, ഓസ്ട്രേലിയൻ മന്ത്രിക്ക് കൈയ്യടിച്ച് ലോകം ആട് മേയ്ക്കാൻ പോകുന്നവർക്ക് ഇനി പരലോകം..ഈ ലോകത്ത് ഒറ്റ രാജ്യവും കിടക്കാൻ ഇടം കൊടുക്കില്ല. പണി തുടങ്ങി ഓസ്ട്രേലിയ
ഷാപ്പിലെ പാപ്പി 2020-12-01 20:09:19
മീൻ കറി+ തൈര് - ഒരുമിച്ചു കഴിക്കാമോ വൈദ്യരെ ?
മന്ത്രവാദി 2020-12-01 20:35:41
എല്ലാ വിശ്വസികൾക്കും ഓരോ ജപിച്ച ഏലസ്സ് അങ്ങോടു കെട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരും
Rev. Daniel 2020-12-01 20:37:14
അടിക്കട കപ്യാരെ കൂട്ടമണി
ഒരു യുക്തിവാദം 2020-12-01 21:16:54
ഇണ്ടൻ തുരുത്തി മനയിലെ നമ്പൂരിയുടെ മനോഭാവം പുലർത്തുന്ന മത വിശ്വസികളോട് എന്ത് പറഞ്ഞിട്ട് എന്ത് പ്രയോജനം. ഗാന്ധിജിക്കുപോലും അയാളെ മനം മാറ്റാൻ സാധിച്ചില്ല. സാക്ഷാൽ കടമറ്റത്തു കത്തനാർ വന്നാലും വിശ്വസിയുടെ തലയിലെ ഭൂതങ്ങൾ ഇറങ്ങുകയില്ല പിന്നല്ലേ അന്ത്രയോസ്. വിശ്വസി എന്നും വിശ്വസി ആയിരിക്കും ഏതെങ്കിലും മതത്തിലോ പാർട്ടിയിലോ. ഏതായാലും ഒരു ഗുണം ഉണ്ടാവും എന്ന് തോന്നുന്നു. ആസ്തേലിയ പോലെ യൂറോപ്പിൽ നിന്നും ഇസ്ലാം തീവൃവാദികളെ മുസ്ലീമുകൾ തന്നെ കണ്ടുപിടിക്കണം. അപ്പോൾ സമാദാനം ഉണ്ടാവും. സർഡോണിയ തിന്ന വിശ്വസികൾക്കു ഇതൊന്നും തലയിൽ കയറില്ല. വാക്സീൻ വന്നാലും ചില വിശ്വസിക്കൾ അവ സ്വീകരിക്കില്ല, ഇപ്പോഴും കോവിഡ് കള്ളത്തരം ആണ് എന്നാണ് ട്രംപും അനുയായികളും പറയുന്നത് , അപ്പോൾ എങ്ങനെ കോവിഡ് മാറും. അമിതമായ സ്വാതന്ത്രം അല്ലേ ഇതിനൊക്കെ കാരണം. എല്ലാ തീവ്രവാദികളെയും പിടികൂടി കഠിന ശിക്ഷ കൊടുക്കണം. യൂറോപ്പിൽ കുടിയേറിയവരെ തിരികെ അയക്കണം.
Johnson 2020-12-01 21:55:32
പത്മൊസ് ദ്വീപിലെ ദയനോസറുകൾക്കു എന്ത് പറ്റി. അവിടുത്തെ പെണ്ണുങ്ങൾക്ക് എന്തുപറ്റി. കുഞ്ഞാടിന്റെ രക്തത്തിൽ മുക്കിയ നിലയങ്കി ധരിച്ച റെവ. മാത്തുള്ള ആൻസർ തരണം. 666 അത് സാത്താൻെറ സീക്രട്ട് കോഡ് അല്ലേ. ജാർട് കുഷ്ണറുടെ ന്യൂയോർക്കിലെ അപാർട്മെന്റ് ബിൽഡിങിന്റെ നമ്പർ ആണ് ഇത്. വെളിപാടിലെ സാത്താൻ അല്ലേ ട്രംപും അനുയായികളും. സ്ത്രീകളാൽ മലിനപ്പെടാത്ത കന്യൻ പുരുഷൻമാരെ മാത്രമേ കുഞ്ഞാട് സ്വർഗത്തിൽ കൊണ്ട് പോകയുള്ളു. നയിനാനും യോഹന്നാനും ഒരേ പേര് അല്ലേ? ഇനി ട്രംപിനെപ്പറ്റി വെളിപാട് പറയുന്നത് നോക്കുക: ആദ്യയം 13: അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു. 2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. 3 അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. 4 മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. 5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. -ട്രംപിന്റെ 4 2 മാസത്തെ ഭരണം. 6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.- അതല്ലേ എന്നും നമ്മൾ കേൾക്കുന്നത്
Sudhir Panikkaveetil 2020-12-01 22:22:00
ശ്രീ ആൻഡ്രുസ് സാർ ലേഖനം കൊള്ളാം.യോനിപൂജ എന്ന തട്ടിപ്പിലൂടെ കുറെ പേർ അതിനു തയ്യാറായ സ്ത്രീകളെ ആസ്വദിച്ചു. ഈ വിശ്വാസം മനുഷ്യനെ അബദ്ധത്തിൽ ചാടിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചപ്പോൾ മനുഷ്യൻ സൃഷ്ടിച്ച എല്ലാ ദൈവങ്ങളും വാസ്തവത്തിൽ ചത്തുപോയി, സോറി മരിച്ചുപോയി. പക്ഷെ ദുർബലനായ മനുഷ്യൻ എന്നിട്ടും ആ പ്രേതങ്ങളെ തേടി അലയുന്നു. തമ്മിൽ തല്ലുന്നു, കൊല്ലുന്നു. ഏഴാം നൂറ്റാണ്ടിനുശേഷം അവതാരങ്ങളും അത്ഭുതങ്ങളും ഇല്ല. മുടന്തൻ നടക്കുന്നതും കാൻസർ മാറുന്നതും വെറും തട്ടിപ്പാണെന്നു അറിഞ്ഞിട്ടും മനുഷ്യർ വിശ്വസിക്കുന്നു. ഒരു പ്രപഞ്ച ശക്തിയുണ്ടായിരിക്കാം ആ ശക്തി മനുഷ്യന്റെ ഭാവനയ്ക്ക് അതീതമാണ്. ഇണ്ടൻ തുരുത്തി മന ഇപ്പോൾ ചെത്തുതൊഴിലാളികളുടെ ഓഫീസാണ്. മതേതര ഭാരതത്തിൽ മത പരിവർത്തനം നടക്കുന്നു. ഹ.ഹാ. അതായത് ഒരാളുടെ മതം മറ്റവന്റെതിനേക്കാൾ നല്ലത് അതുകൊണ്ട് അങ്ങോട്ട് പോകുക. അതിന്റെ പേരിൽ കലഹം. ഏതെങ്കിലും മതത്തിലെ ദൈവത്തിനു ശക്തിയുണ്ടെന്ന് ഇതേവരെ തെളിഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ അത് മനസ്സിലാക്കാൻ മനുഷ്യന് ബുദ്ധിയുണ്ട്. ദൈവീക ശക്തി ദൈവത്തിനേയുള്ളു സ്വാമിമാർക്കും, പാതിരിമാർക്കും, പുരോഹിതന്മാർക്കും ആൾദൈവങ്ങൾക്കും ഇല്ല എന്ന് മനുഷ്യൻ വിശ്വസിക്കുന്നില്ല. വിശ്വാസം അതല്ലേ എല്ലാം.
George Neduvelil 2020-12-02 02:36:01
അന്ത്രയോസ് സഹോദരാ, ഈ മനുഷ്യന് വയസ്സ് എൺപതായി. എങ്കിലും താങ്കളെ പരിപൂർണമായി വിശ്വസിച്ചുകൊണ്ട്, താങ്കൾ പേരെടുത്തുപറഞ്ഞ ഉന്മാദവും ഉത്തേജനവും ഊക്കും നൽകുന്ന ഭക്ഷണസാധനങ്ങൾ എന്തുവിലകൊടുത്തും സംഘടിപ്പിച്ചു ആഹരിച്ചു ഈ വയസാംകാലത്തു് ആമോദിക്കാൻ ഞാൻ പ്രതിജ്ഞ ചെയ്തിരിക്കുന്നു. എൻറ്റെ പ്രയത്‌നം സഫലമാകാൻ ഞാൻ അടുത്തുതന്നെ ആലപ്പുഴക്ക് വിമാനം പിടിക്കാൻ തയ്യാറാകുന്നു. കൃപാസനത്തിലെ നൃപനെ വണങ്ങി, പണക്കിഴിയും പാദത്തിൽ സമർപ്പിച്ചു ഒരു നിയോഗ ഉടമ്പടിയും ഒപ്പിടുന്നതാണ്. കോവിഡ് ഒഴികെ ലോകത്തെയും ലോകരെയും അലട്ടുന്ന എല്ലാ വ്യാധികൾക്കും പ്രതിവിധി ഏകുന്ന ഭൂമിയിലെ ഏക ആസനമാണ് കൃപാസനം എന്ന് ഏവരും അറിഞ്ഞാലും. കേൾക്കുവാൻ ചെവി ഉള്ളവർ കേൾക്കുക. അല്ലാത്തവർ അണ്ടിയും ചപ്പി അലയട്ടെ! കമ്പനി ചേരാൻ താല്പര്യമുള്ളവർക്ക് സ്വാഗതം.
വെളിച്ചപ്പാട് 2020-12-02 05:14:58
അഡ്രയോസ്‌ അഡ്രയോസ്‌ നീ എന്നെ ഉതകുന്നതെന്ത് . നിന്നെ മെരുക്കാൻ ഞാൻ ഏഴാം മുദ്ര പൊട്ടിച്ച് ഏഴു ദൂതന്മാരെ അയക്കുന്നു . അവൻ ഏഴാം മുദ്രപൊട്ടിച്ചപ്പോൾ സ്വർഗ്ഗത്തിൽ ഏകദേശം അര മണിക്കൂറോളം മൌനത ഉണ്ടായി. അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു. മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു. ധൂപവർഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി. ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു. ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു. മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി. നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി. അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു. ഞാൻ ഊതും പിന്നെ നീ നിൽക്കുന്നിടം ഇളക്കും . ഫ്ലോറിഡ മുഴുവൻ പിടിച്ചു കുലുക്കും . സൂക്ഷിച്ചോ
അഫന്‍ നബൂരി 2020-12-02 10:21:00
എന്റെ പൊന്ന് വൈദ്യ ശിരോമണികളേ, നിങ്ങള് ആദ്യം മനുഷ്യൻ ആർസനിക്കും മെർക്കുറിയും ഒക്കെ സർവ്വരോഗസംഹാരികളാണെന്നു കരുതിയിരുന്ന കാലത്തെ വാത, പിത്ത, കഫ സങ്കല്പമൊക്കെ എടുത്ത് കാട്ടിൽ കളയ്. നിങ്ങൾ എഴുതിയ പരിഹാസങ്ങൾ നന്നേ പിടിച്ചു നമുക്ക്. ആയുർവേദം, ഹോമിയോ, യൂനാനി, ലാട ചികിത്സ, ആസന കൃപ മുതലായവക്ക് എതിരെ എഴുതുക. മതത്തെയും രാഷ്ട്രീയത്തെയും നന്നാക്കാൻ ശ്രമിക്കേണ്ട. നന്നാവൂല്ല- അത്രതന്നെ. രോഗികൾ ഇല്ല എങ്കിൽ മരുന്ന് കമ്പനികൾ, ഡോക്ടർ, ആശുപത്രി ബിസ്സിനസ്സ് എല്ലാം തകരും, പാപികൾ ഇല്ല എങ്കിൽ മതവും തകരും. മതത്തെ ഉപേക്ഷിച്ച യൂറോപ്പിൽ മുസ്‌ലിം തീവൃവാദികളെ ഓടിക്കണം.
അറക്കല്‍ കുഞ്ഞുബാവ 2020-12-02 10:48:41
ഇ മലയാളിയിൽ പല മിടുക്കൻമ്മാരുടെയും പേര് കണ്ടു, നിങ്ങൾ പറയി- സാധാരണ ഇറച്ചിയും ഹലാൽ ഇറച്ചിയും തമ്മിൽ ഘടനയിൽ വിത്യാസം ഉണ്ടകുമോ? ഉണ്ട് എന്ന് ഞമ്മള് പറയും; ചുമ്മ പറഞ്ഞത, ഒരു വ്യത്യാസവും ഉണ്ടാവില്ല,. പച്ചിലകൾ തിന്നാൽ അവ ദഹിക്കുമോ -ഇല്ല എന്ന് നാം പറയും. നല്ല കോയിന്റെ ബിരിയാണി, മട്ടൻ ബിരിയാണി ഒക്കെ കഴിക്കണം, അല്ലാതെ ചീരക്കോലും മുരിങ്ങക്കയും ഒക്കെ തിന്നാൽ ഭാവി തലമുറയുടെ തലച്ചോർ ചുരുങ്ങും, അവിടെ ചാണകം കയറും, അതാണ് ഇപ്പോൾ വടക്കേ ഇന്ത്യയിൽ കാണുന്നത്. ഹോമോ സാപ്പിയൻസിന്റെ തലച്ചോർ വികസിക്കാൻ കാരണം ഓൻമ്മാർ ഇറച്ചി തിന്നതുകൊണ്ടാണ്‌. ഡാലും, നെയ്യും പഞ്ചസാരയും തിന്നുന്ന ജനം മന്ദ ബുദ്ധികളെ ജനിപ്പിക്കും.
*മാംസം ഇനി ലാബില്‍ നിന്ന് 2020-12-02 10:51:28
*മാംസം ഇനി ലാബില്‍ നിന്ന്: വില്‍പനയ്ക്ക് അനുമതി നല്‍കി സിംഗപ്പൂർ* Singapore Becomes First Country To Approve Sale Of Lab-Grown Meat. സിംഗപ്പൂർ: ലാബിൽ സൃഷ്ടിച്ചെടുക്കുന്ന ചിക്കൻ മാംസം വിൽക്കുന്നതിന് യുഎസ് സ്റ്റാർട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീൻലൈറ്റിന് സിംഗപ്പൂർ അനുമതി നൽകി. ലോകത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം സാധാരണ മാംസത്തിന് പകരമുള്ള ഉപഭോക്തൃ ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാബ് മാംസം പുറത്ത് വരുന്നത്. അതേ സമയം ശുദ്ധമായ മാംസം എന്നും സംസ്കരിച്ച മാംസം എന്നും വിളിക്കപ്പെടുന്ന ലാബിൽ മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് വളർത്തിയെടുക്കുന്ന ഇതിന് നിലവിൽ ഉത്പാദന ചെലവ് വളരെ കൂടുതലാണ്. 'സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് നേരിട്ട് സൃഷ്ടിച്ച യഥാർത്ഥവും ഉയർന്ന നിലവാരമുള്ളതുമായ മാംസത്തിന്റെ ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അംഗീകാരം സിംഗപ്പൂരിൽ വരാനിരിക്കുന്ന ചെറുകിട വാണിജ്യ സംരംഭത്തിന് വഴിയൊരുക്കുന്നു' ഈറ്റ് ജസ്റ്റ് ബുധനാഴ്ച പറഞ്ഞു. 50 ഡോളറാണ് ഇതിന്റെ വിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ സാധാരണ ചിക്കന് തുല്യമായ വിലക്ക് ഇത് നൽകാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. അതേ സമയം ഇതിന്റെ കൃത്യമായ ചെലവുകളോ വിശദാംശങ്ങളോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. 2021-അവസാനിക്കുന്നതിന് മുമ്പായി പൊതുജനങ്ങൾക്ക് മുമ്പിൽ എത്തിച്ച് സംരംഭം ലാഭകരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ജോഷ് ടെട്രിക് കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ രണ്ട് ഡസനിലധികം കമ്പനികൾ നിലവിൽ ലാബ് മത്സ്യം, ഗോമാംസം, ചിക്കൻ എന്നിവ പരീക്ഷിക്കുന്നുണ്ട്. 2029 ഓടെ 140 ബില്യൺ വിലമതിക്കുന്ന കൃത്രിമ ഇറച്ചിയുടെ വിപണിയുണ്ടാകുമെന്ന് ബാർക്ലെയ്സ് കണക്കാക്കുന്നു.
മകരവിളക്ക് 2020-12-02 11:43:21
ക്രിസ്തുമസ്സ് സ്റ്റാർ ക്രിസ്തിയാനികളുടെതു ആണ്, ദാവീദിൻറെ നക്ഷത്രം യഹൂദരുടെ ആണ്, അരിവാൾ ചന്ദ്രക്കല അത് പച്ച മതക്കാരുടെ ആണ്. എന്നാൽ ഹിന്ദുവിന് ഇതൊന്നും ഇല്ല അതിനാൽ ഇനി മുതൽ മകരവിളക്ക്‌ ഹിന്ദുക്കൾക്ക് നാം കൊടുക്കുന്നു. ഇനിമുതൽ എല്ലാ ഹിന്ദുവിന്റെ വീട്ടിലും മകരവിളക്ക്‌ തൂക്കണം. ആവസ്യക്കാർ നാരദൻ. കോം .NY എന്ന വെബിൽ ഓർഡർ കൊടുക്കുക.
Dr. Gracey 2020-12-02 11:53:11
മതവും, വിശുദ്ധ ഗ്രന്ഥങ്ങളും, വിശ്വസ തിമിരവും ഇല്ലാത്ത ഒരു ഭൂലോകം ഉണ്ടായിരുന്നു എന്നുള്ള മോഹം, അതിമോഹമോ? സലോമിയുടെ ആല്മഹത്യയും ജോസഫ് സാറിന്റെ കൈ വെട്ടലും നമ്മൾ മറന്നു.
ശാസ്ത്രീയമായ വെളിപാട്. 2020-12-02 12:38:46
ഇ പ്രപഞ്ചത്തെക്കുറിച്ചുള്ള അജ്ഞത, മരണത്തോടുള്ള ഭയം ഇവയൊക്കെ ആണ് മനുഷർ ദൈവത്തെ സ്രിഷിട്ടിക്കുവാനുള്ള കാരണം. ശാസ്ത്രീയമായ അറിവ്; അജ്ഞതയെയും ഭയത്തെയും ഇല്ലാതാക്കുന്നു. അപ്പോൾ വെളിപാടുകാരൻറ്റെ ദൈവവും താറാവുകാരൻറ്റെ ദൈവവും, തുള്ളൽക്കാരിയുടെ ദൈവവും പച്ച ചായം അടിച്ചവൻറ്റെ ദൈവവും ഇല്ലാതാവുന്നു. ഇതാണ് ശാസ്ത്രീയമായ വെളിപാട്.
ഇനി അത്‌ പറ്റൂലാ... 2020-12-02 14:32:36
അതെ ക്രിസ്ത്യാനികൾ സ്റ്റാർ തൂക്കി തിളങ്ങേണ്ട . അശ്വനി ,ഭരണി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്ക് ആളില്ലെന്നു വിചാരിക്കരുതല്ലോ. കുറച്ച്‌ നാൾ ആയി ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ആചാരങ്ങൾ കക്കുന്നു. എഴുത്തിനിരുത്ത്‌, തുലാഭാരം എല്ലാം കൊണ്ടോയി.. സഹിക്കിണില്ലാ... ഇനി അത്‌ പറ്റൂലാ... എല്ലാ മതങ്ങളും കൂടുതൽ പേരെ തങ്ങളുടെ മതത്തിലേക്ക് ആകർഷിക്കാൻ അന്യമതങ്ങളിലെ ആളുകളെ ആകർഷിക്കുന്ന ആചാരങ്ങൾ കടമെടുത്താണ് വളർന്നുകൊണ്ടിരിക്കുന്നതു . കേരളത്തിൽ ക്രിസ്ത്യാനികൾ വളർന്നത് ഇവിടുത്തെ ഹിന്ദുക്കളിലെ പ്രദിക്ഷണവും താലപൊലികളും മുത്തുക്കുടകളുംമറ്റും കടമെടുത്താണ് . അങ്ങനെ പ്രാദേശികമായി നിലവിലുള്ള പല ആചാരങ്ങളും പരസ്പരം കൈമാറ്റം ചെയ്താണ് ഓരോ മതങ്ങളുടെയും വളർച്ച .
ഹോളി വുഡ്ഡ് യേശു 2020-12-02 18:58:12
യേശുവാണെന്നു കരുതി പല പള്ളികളിലും വീടുകളിലും ഫോട്ടോ വെച്ചു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നു. ഈ ഫോട്ടോകളിൽ കാണുന്ന യേസുമാർ പലതും വ്യത്യസ്ത മുഖവും താടിയും മുടിയും ഉള്ളവർ ആണ്, കാരണം മിക്കവാറും എല്ലാം ഹോളി വുഡ്ഡ് നാടൻമാരുടെ ഫോട്ടോ ആണ്. യേശുവിൻറ്റെ കാലത്തു ഫോട്ടോഗ്രാഫി ഇല്ലായിരുന്നു. ആ ടെക്‌നോളജി യേശുവിനും അറിവില്ലായിരുന്നു. നിങ്ങൾ ആരാധിക്കുന്നത് ആരെയൊക്കെ ആണ് എന്ന് നിങ്ങൾ തിരിച്ചറിയുക. വിശുദ്ധ ബൈബിളിൽ ഇപ്രകാരം പറയുന്നു (യോഹന്നാന്‍ 4 : 24 ) "ദൈവം ആത്‌മാവാകുന്നു. അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം"
രാജു തോമസ് 2020-12-02 22:12:52
ഇതാ ഇവിടെ ഒരു നാടകം അരങ്ങേറുന്നു--കാണികൾ അരങ്ങിൽ കയറി അര്മാദിക്കുന്ന അതുനാധുന അസംബന്ധ നാടകം.
അർമാദം 2020-12-03 00:39:09
കൂപമണ്ഡൂകങ്ങൾ അർമാദിക്കട്ടെ രാജൂ
Valsaayan1 2020-12-03 01:52:07
കിണറു തവളകളാൽ നിറഞ്ഞോ? ഒരു തവളക്ക് കൂടി സ്ഥലം തരണേ. രാജു തോമസ് സദാചാര പോലീസാണോ? എന്തിനാണ് താങ്കൾക്ക് ഒരു വിഷമം. ആൻഡ്രുസെ നിങ്ങൾ നാടകം കളിക്കയാണോ ? പച്ച മരുന്നുമായി ലാടൻമാർ ചന്തയിൽ വരുമ്പോൾ കുറച്ചുപേർ ചുറ്റും കൂടും. അത്രക്കേയുള്ളു. ആൻഡ്രുസ് പറഞ്ഞ പഴവര്ഗങ്ങള് കഴിച്ച് ആരുടെയെങ്കിലും ഷുഗർ കൂടിയാൽ കുഴപ്പമാണ്. ആൻഡ്രുസ് ഡിസ്ക്ളൈമർ ഇട്ടിട്ടുണ്ട്. രാജു തോമസെ നാടകം ഭവാൻ കണ്ട് ആസ്വദിക്കുക. ഇത്തിരി സംബന്ധം ഉണ്ടെന്നല്ലാതെ അസംബന്ധം ഇതിൽ ഇല്ല രാജൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക