Image

മാസ്ക് ധരിക്കാത്തവര്‍ക്ക് കോവിഡ് സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

Published on 02 December, 2020
മാസ്ക് ധരിക്കാത്തവര്‍ക്ക്  കോവിഡ് സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്തില്‍വ്യാപനം തടയുന്നതിനായി ധരിക്കാത്തവര്‍ക്ക് ശിക്ഷയായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കണമെന്ന് ഉത്തരവിട്ട് ഗുജറാത്ത് . ഇതുസംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചതായും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നേരത്തെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നിരവധി പരിപാടികള്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 800 രൂപയായി കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. 

രോഗിയെ വീട്ടിലെത്തി പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് 1,100 രൂപയാണ് നല്‍കേണ്ടത്. നേരത്തെ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി 1,500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക