Image

ഇബ്രാഹീം കുഞ്ഞിന്റെ റിമാന്‍ഡ്​ നീട്ടി; ആശുപത്രിയില്‍ തുടരും

Published on 02 December, 2020
ഇബ്രാഹീം കുഞ്ഞിന്റെ റിമാന്‍ഡ്​ നീട്ടി; ആശുപത്രിയില്‍ തുടരും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മ​​ന്ത്രി ഇ​ബ്രാഹീംകുഞ്ഞിന്‍െറ റിമാന്‍ഡ്​ നീട്ടി. രണ്ടാഴ്​ചകൂടി റിമാന്‍ഡില്‍ തുടരണം. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹീം കുഞ്ഞിന്​ ആശുപത്രിയില്‍ തുടരാം.


അതേസമയം, ഇ​ബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന്​ കോടതിയില്‍ വിജിലന്‍സ്​ ആവശ്യപ്പെട്ടു. നേരത്തെ, കോടതി അനുവദിച്ചതനുസരിച്ച്‌​ തിങ്കളാഴ്​ച അന്വേഷണ ഉദ്യോഗസ്​ഥര്‍ ആശുപത്രിയിലെത്തി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്​തിരുന്നു.

വിജിലന്‍സിന്‍െറ കസ്​റ്റഡി അപേക്ഷ തള്ളിയതിന്​ ശേഷമാണ്​ ഉപാധികളോടെ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിരുന്നത്​. 


മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നത്​. ഇബ്രാഹീം കുഞ്ഞിന്‍െറ ആരോഗ്യസ്​ഥിതി ഗുരുതരമാണെന്നും വിദഗ്​ധ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മുന്‍മന്ത്രിയും മുസ്​ലിം ലീഗ്​ നേതാവുമായ ഇബ്രാഹിം കുഞ്ഞിന്‍െറ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക