Image

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച്‌ ചൈന

Published on 02 December, 2020
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച്‌ ചൈന

മുംബൈ: കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദാനം സ്വീകരിച്ച്‌ ചൈന. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി പുനരാരംഭിച്ചത്. മറ്റ് അരി വിതരണ ശൃംഖലകള്‍ കുറഞ്ഞതിനാലാണ് ചൈന ഇന്ത്യയെ സമീപിക്കാന്‍ തയ്യാറയത്.


അതിര്‍ത്തി തര്‍ക്കവും ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന വേളയിലാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാന്‍ തയ്യറായത്. ഗുണനിലവാരമില്ലയെന്ന പരാതിയിലായിരുന്നു ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി നിര്‍ത്തിവച്ചിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. 


അരിയുടെ ഗുണനിലവാരം വിലയിരുത്തിയശേഷം അടുത്ത വര്‍ഷം ചൈന കൂടുതല്‍ അരി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുമെന്ന് അരി കയറ്റുമതി സംഘടനാ പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറഞ്ഞു. ഒരു ടണ്ണിന് ഏകദേശം 300 ഡോളര്‍ നിരക്കില്‍ ഒരുലക്ഷം ടണ്‍ അരി ഡിസംബര്‍-ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്യാനാണ് വ്യാപാരികള്‍ കരാറുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക