Image

'ജല്ലി ഗുഡ്': ഓസ്കര്‍ നോമിനേഷന്‍ നേടിയ 'ജല്ലിക്കട്ടി'ന് ആദരവുമായി അമുല്‍ ഡൂഡില്‍

Published on 02 December, 2020
'ജല്ലി ഗുഡ്': ഓസ്കര്‍ നോമിനേഷന്‍ നേടിയ 'ജല്ലിക്കട്ടി'ന് ആദരവുമായി അമുല്‍ ഡൂഡില്‍
ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്'. തൊണ്ണൂറ്റി മൂന്നാമത് അക്കാദമി അവാര്‍ഡ്സിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ് 'ജല്ലിക്കട്ട്'.  ഏതായാലും ഈ നേട്ടം കൈവരിച്ച 'ജല്ലിക്കട്ടി'ന് ആദരവുമായി എത്തിയിരിക്കുകയാണ് അമുല്‍.

അമുലിന്റെ ഡൂഡിലാണ് 'ജല്ലിക്കട്ടി'ന് ആദരം അര്‍പ്പിച്ചിരിക്കുന്നത്. ജല്ലിഗുഡ് (ജല്ലി നല്ലത്) എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ട്വിറ്ററില്‍ അമുല്‍ പങ്കു വച്ചിരിക്കുന്നത്. അമുല്‍ ഗേളിനൊപ്പം ജല്ലിക്കട്ട് നായകന്‍ ആന്റണി വര്‍ഗീസും പോത്തും ഓസ്കര്‍ ട്രോഫിയുമാണ് ഡൂഡിലില്‍ ഉള്ളത്. Topical: Jallikattu, India's official entry to the 2021 Oscars!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക