രണ്ടുമാസത്തോളം നിയമതടസ്സങ്ങളില്‍ കുരുങ്ങിയ ഭാസ്‌കരന്‍ പിള്ളയുടെ മൃതദേഹം നവയുഗം ജീവകാരുണ്യവിഭാഗം ഇടപെട്ട് നാട്ടിലെത്തിച്ചു.
GULF
03-Dec-2020
GULF
03-Dec-2020

ദമ്മാം: ദമ്മാമില്‍ ആത്മഹത്യ ചെയ്ത ഭാസ്‌ക്കരന്‍ പിള്ളയുടെ മൃതദേഹം രണ്ടു മാസത്തിനു ശേഷം നിയമതടസ്സങ്ങള്‍ നീക്കി നാട്ടിലെത്തിച്ചു. നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കഴിഞ്ഞത്.
കൊല്ലം അഞ്ചല്‍ അയിലറ സ്വദേശി ഭാസ്‌കരന്‍ പിള്ള (48 വയസ്സ്) രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ സിയാത്തിലുള്ള സ്വന്തം മുറിയില്‍ വെച്ച് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ആത്മഹത്യയ്ക്ക് കാരണം.
.jpg)
തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി. ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും, നിയമകുരുക്കുകള്‍ മൂലം മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടു. ഒടുവില്‍ ഒരാഴ്ച മുന്‍പാണ് ഭാസ്‌കര പിള്ളയുടെ സുഹൃത്തായ ബാബു, നവയുഗം രക്ഷാധികാരി ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുത്തു.
ഭാസ്‌കരപിള്ളയുടെ കുടുംബം മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കായി ഷാജി മതിലകത്തിന്റെ പേരില്‍ അനുമതിപത്രം അയച്ചു കൊടുത്തു. നാട്ടില്‍ നിന്നും വനംമന്ത്രി കെ.രാജു, സിപിഐ നേതാക്കളായ കെ.ഇ.ഇസ്മായില്‍, സുപാല്‍ എന്നിവരും ഈ വിഷയവുമായി ഷാജി മതിലത്തെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടു.
തുടര്‍ന്ന് ഷാജി മതിലകം വിവിധ വകുപ്പിലുള്ള സൗദി അധികാരികളുമായി ബന്ധപ്പെട്ട്, ബന്ധപ്പെട്ട രേഖകളൊക്കെ സമര്‍പ്പിച്ചു നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, ഇന്നലത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.
ഇന്ന് നാട്ടില്‍ മൃതദേഹത്തിന്റെ സാംസ്‌ക്കാരികചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഭാസ്‌കരന്‍ പിള്ളയുടെ കുടുംബം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments