സിസിലിയ റൗസ് - ഇക്കണോമിക് അഡ്വൈസേഴ്സ് കൗൺസിൽ അധ്യക്ഷ
AMERICA
03-Dec-2020
പി.പി.ചെറിയാൻ
AMERICA
03-Dec-2020
പി.പി.ചെറിയാൻ

വാഷിംഗ്ടൺ ഡി.സി. - സാമ്പത്തിക ശാസ്ത്രജ്ഞയും പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ളിക്ക് ആന്റ് ഇന്റർനാഷണൽ അഫയേഴ്സ് ഡീനുമായ സിസിലിയ റൗസിനെ എക്കണോമിക്ക് അഡ്വൈസേഴ്സ് കൗൺസിൽ അധ്യക്ഷയായി നിയുക്ത പ്രസിഡന്റ് ജൊ ബൈഡൻ ഡിസംബർ 1 ചൊവ്വാഴ്ച നോമിനേറ്റ് ചെയ്തു.
യു എസ് സെനറ്റ് ഇവരുടെ നിയമനം അംഗീകരിക്കുകയാണെങ്കിൽ ഈ സ്ഥാനം വഹിക്കുന്ന അമേരിക്കയിലെ ആദ്യ ആഫ്രിക്കൻ - അമേരിക്കൻ വനിതയായിരിക്കും സിസിലിയ .കൗൺസിൽ അധ്യക്ഷ, ബൈഡന്റെ കാബിനറ്റിൽ ഒരു അംഗം കൂടിയാണ്.
അമേരിക്കയിലെ ആദ്യ ആഫ്രിക്കനമേരിക്കൻ ആ സ്ട്രോ ഫിസിസ്റ്റിന്റെയും (പിതാവ് ) സ്ക്കൂൾ സൈക്കോളജിസ്റ്റിന്റെയും (മാതാവ് ) മകളാണ് സിസിലിയ . ഒബാമ ഭരണത്തിൽ 2009-11 വരെ കൗൺസിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1963 ഡിസംബർ 1 - ന് കാലിഫോർണിയ വാൾനട്ട് ക്രീക്കിലാണ് ജനനം. ഹാർവാർഡ് യൂണിവേഴിസിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി.
പഠനശേഷം പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ജോലിയിൽ പ്രവേശിച്ചു. നാഷണൽ അക്കാഡമി ഓഫ് എഡ്യൂക്കേഷൻ അംഗമാണ്. ജേർണൽ ഓഫ് ലേബർ എക്കണോമിക്സ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സുപ്രസിദ്ധ എഴുത്തുകാരൻ ടോണി മോറിസന്റെ മകൻ ഫോർഡ് മോറിസനാണ് ഭർത്താവ് .രണ്ട് പെൺമക്കളുണ്ട്.
.jpg)


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments