Image

ഗായകന്‍ ആദിത്യ നാരായണനും നടി ശ്വേത അഗര്‍വാളും വിവാഹിതരായി

Published on 03 December, 2020
ഗായകന്‍ ആദിത്യ നാരായണനും നടി ശ്വേത അഗര്‍വാളും വിവാഹിതരായി

ഗായകന്‍ ഉദിത് നാരായണന്റെ മകനും ഗായകനും അവതാരകനുമായ ആദിത്യ നാരായണന്‍ വിവാഹിതനായി. ശ്വേത അഗര്‍വാള്‍ ആണ് വധു. ഡിസംബര്‍ ഒന്നിനാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മുംബൈയില്‍ വച്ച്‌ വിവാഹം നടന്നത്. 


കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ആദിത്യ നാരായണന്‍ നായകനായ ശാപിത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ ചിത്രത്തില്‍ നായികയായാണ് ശ്വേത എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക