image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

1500 -ലധികം നേഴ്‌സുമാര്‍ കൊറോണ വൈറസ് രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് മരണം ഏറ്റുവാങ്ങി (കോര ചെറിയാന്‍)

EMALAYALEE SPECIAL 03-Dec-2020
EMALAYALEE SPECIAL 03-Dec-2020
Share
image
ഫിലാഡല്‍ഫിയ: 195 ലോകരാഷ്ട്രങ്ങളില്‍ 44 രാജ്യങ്ങളുടെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നേഴ്‌സസിന്റെ ഒക്‌ടോബര്‍ 28, 2020-ലെ റിപ്പോര്‍ട്ടിന്‍പ്രകാരം 1500-ലധികം നേഴ്‌സുമാരും 20,000-ല്‍ലധികം ആരോഗ്യപ്രവര്‍ത്തകരും കോവിഡ്-19 ന്റെ ക്രൂരതയില്‍ ദാരുണമായി നിത്യനിദ്രയിലായി. ആഗോള കോവിഡ്-19 രോഗികളില്‍ 10 ശതമാനം വിവിധ തലത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെന്നു ഐ.സി.എന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹോവാര്‍ഡ് കോട്ടണ്‍ പറയുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ കൊല്ലപ്പെട്ട നേഴ്‌സുകളിലുമധികം കൊറോണ വൈറസ് പകര്‍ച്ചവ്യാധിമൂലം അതിവേദനയോടെ അന്ത്യയാത്രയിലായി. സുദീര്‍ഘമായ പഠനാനന്തരം സമ്പൂര്‍ണ്ണ സഹതാപത്തോടും ത്യാഗമനസ്കതയോടും കൂടി യൗവനത്വത്തിന്റെ പ്രസരിപ്പില്‍ പ്രവേശിക്കുന്ന നേഴ്‌സിംങ് പ്രൊഫഷന്റെ പ്രത്യേകതകളും പ്രത്യാഘാധങ്ങളും ലോകജനത ഇപ്പോള്‍ ആദരവോടെ അംഗീകരിയ്ക്കുന്നു.

അനേകായിരം നേഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിയ്ക്കുന്നതിനുള്ള കാരണം തികച്ചും അശ്രദ്ധമൂലമല്ല. ലോകത്തിലെ ഏറ്റവും സമ്പന്നവും വ്യക്തി സ്വാതന്ത്ര്യവുമുള്ള അമേരിയ്ക്കയിലെപോലും ചില ആശുപത്രികളിലും നേഴ്‌സിംങ് ഹോമുകളിലും ഒരു കാലഘട്ടം സ്വയരക്ഷയ്ക്കുവേണ്ടിയുള്ള പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ്‌സ് ആവശ്യാനുസരണം കൊടുത്തിരുന്നില്ല. ഈ വര്‍ഷം ഏപ്രില്‍മാസ തുടക്കത്തില്‍ സൗത്ത് ബോംബയിലെ വോക്ഹാര്‍ഡറ്റ് ആശുപത്രിയിലെ 40 മലയാളി നേഴ്‌സുമാര്‍ കോവിഡ്-19 രോഗികളെ പ്രോപ്പര്‍ സെല്‍ഫ് പ്രൊട്ടക്ഷന്‍ ഇല്ലാതെ പരിചരിച്ചതിനെ തുടര്‍ന്ന് മഹാരോഗം ബാധിച്ചനുഭവിച്ച യാതനകള്‍ ഒരിയ്ക്കലും മലയാളികള്‍ മറക്കുകയില്ല. ആശുപത്രി അധികൃതരോട് ത്യാഗമതികളും ധര്‍മ്മാനുഷ്ഠിതരുമായ നേഴ്‌സുകള്‍ മാസ്ക്ക്, ഗ്ലൗസ്, ഗൗണ്‍ തുടങ്ങി അത്യധികം ആവശ്യമായ കൊറോണ വൈറസ് പ്രതിരോധ സാധനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പരിഹാസപൂര്‍വ്വം നിരസിച്ചു. സമാനമായ ഇതേഭാവത്തിലും മട്ടിലുമുള്ള പ്രതികരണങ്ങളാണ് ദരിദ്രരാജ്യങ്ങളിലും സമ്പന്ന രാജ്യങ്ങളിലുമുള്ള ചില ആശുപത്രി അധികൃതരില്‍നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിച്ചറിയുന്നത്.

image
image
കോവിഡ്-19 രോഗികള്‍ ശ്വസനശക്തി ക്ഷയിച്ചും വിവിധ ശാരീരിക ക്ലേശങ്ങളാല്‍ അതിവേദന അനുഭവിച്ചും പ്രാണരക്ഷാര്‍ത്ഥം വിലപിക്കുമ്പോള്‍ ധര്‍മ്മബോധമുള്ള നേഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും അറിയാതെ, സ്വയംകരുതല്‍ ഇല്ലാതെ രോഗിയുടെ സമീപത്തേയ്ക്ക് ഓടി എത്തുന്നത് മാനസീക ദൗര്‍ബല്ല്യത്താല്‍ അല്ല. വെറും മനുഷ്യത്വം. വ്യക്തിപരമായും ഔദ്യോഗികമായും സ്വയസംരക്ഷണം കൈകൊള്ളണമെന്നുള്ള മുന്നറിയിപ്പുകള്‍ അറിയാതെ അവഗണിയ്ക്കപ്പെടുന്നു.

2020 മാര്‍ച്ച് മാസതുടക്കത്തിലെ ഇന്ത്യന്‍ നേഴ്‌സിംങ് കൗണ്‍സില്‍ വിജ്ഞാപനപ്രകാരവും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിശദ റിപ്പോര്‍ട്ടാനുസരണവും 30,70,000-ലധികം നേഴ്‌സുമാര്‍ ഇന്ത്യയില്‍ ഉണ്ട്. കേരളാ സ്റ്റേറ്റ് നേഴ്‌സിംങ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്‍പ്രകാരം ബഹുഭൂരിഭാഗമായ 18 ലക്ഷത്തിലധികം നേഴ്‌സുമാരും കേരളീയരാണ്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളടക്കം വിശാല പ്രപഞ്ചത്തിലെ വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി സ്വന്തം കര്‍ത്തവ്യനിര്‍വ്വഹണം മലയാളി മക്കള്‍ സസന്തോഷം ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് സകല ഭാരതീയര്‍ക്കും അഭിമാനമാണ്. കൊറോണ വൈറസിന്റെ ഭീകരത ഏത് സമയത്തും രക്തരക്ഷസ്സ് ആയി എത്തി നിഗ്രഹിക്കുമെന്ന പരിഭ്രാന്തി ആരോഗ്യപ്രവര്‍ത്തകരില്‍ അനുദിനം വര്‍ദ്ധിയ്ക്കുന്നു. ആഗോളതലത്തില്‍ 1500 ലധികം മൃതിയടഞ്ഞ നേഴ്‌സ് സമൂഹത്തില്‍ എത്ര മലയാളി വനിതകള്‍ ചുടലപറമ്പില്‍ ആരും അറിയാതെ അപ്രത്യക്ഷരായി എന്ന് ഇപ്പോള്‍ അവ്യക്തമാണ്. മാനവ സമൂഹത്തെ നേഴ്‌സിംങ് പ്രൊഫഷന്റെ മാനവും മഹത്വവും മനസ്സലിവും മനസിലാക്കിയ യുവതിയായ ഫ്‌ളോറന്‍സ് നൈറ്റിംഗെയിലിന്റെ 200-ാം ജന്മദിനമായിരുന്നു കഴിഞ്ഞ മെയ് മാസം 12. 1853 ഒക്‌ടോബറില്‍ ആരംഭിച്ചു 1856 ഫെബ്രുവരിയില്‍ കെട്ടടങ്ങിയ ക്രിമിയന്‍ യുദ്ധത്തില്‍ മുറിവേറ്റു വേദനയോടെ പിടയുന്ന പട്ടാളക്കാരെ ശുശ്രൂഷിക്കുവാന്‍ വേണ്ടി ത്യാഗമതിയും

ധനാഠ്യയുമായ ഫ്‌ളോറന്‍സ് വെളുത്ത തൊപ്പിയോടുകൂടിയ യൂണിഫോം സ്വയമായി ധരിച്ചു ആതുരപരിപാലനത്തിലും ശുശ്രൂഷയ്ക്കും തുടക്കമിട്ടു. ഓട്ടോമേന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഗള്‍ഫ് പ്രദേശങ്ങളിലെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ മേലുള്ള പീഡനങ്ങള്‍ ഒഴിവാക്കാനും ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടി റഷ്യയും സഖ്യരാജ്യങ്ങളായ ഫ്രാന്‍സ്, സാര്‍ഡിനിയ, ഇംഗ്ലണ്ടുമായി നടന്ന ക്രിമിയന്‍ യുദ്ധക്കെടുതികള്‍ ഇപ്പോഴും ചില ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതിയോടെ സ്മരിക്കുന്നു.

മലയാളി മഹിളകളുടെ നേഴ്‌സിംഗ് പ്രൊഫഷനോടുള്ള ആകൃഷ്ടതയും ആദരവും അഭിനന്ദനീയമാണ്. കേരളത്തില്‍ ഏകദേശം ആറായിരത്തില്‍പ്പരം നേഴ്‌സിംഗ് സ്കൂള്‍ അഡ്മിഷനുവേണ്ടി 62000-ത്തിലധികം അപേക്ഷകള്‍ സ്വീകരിച്ചതായി അറിയപ്പെടുന്നു. രോഗികളോടുള്ള സഹാനുഭൂതിയോടൊപ്പം സാമ്പത്തിക നേട്ടങ്ങളും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള കൂടുതല്‍ അവസരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങാതെ മനസ്സിലുണ്ട്.




image
മലയാളം ലേഖികയും കവയിത്രിയുമായ നിഷ എലിസബേത്ത് ജോര്‍ജ് അമേരിക്കയില്‍ അറിയപ്പെടുന്ന ആശുപത്രിയിലെ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്‌സുകൂടിയാണ്‌
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut