Image

തീര്‍ഥാടകരെ കാത്ത് ദേവസ്വം പുസ്തകശാല

Published on 03 December, 2020
തീര്‍ഥാടകരെ കാത്ത് ദേവസ്വം പുസ്തകശാല
ശബരിമല തീര്‍ഥാടകര്‍ക്കായി സന്നിധാനത്ത് അക്ഷരലോകം ഒരുക്കി കാത്തിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുസ്തകശാല. ഐതീഹ്യങ്ങളും ചരിത്രവും ഉള്‍പ്പെടെ ലളിതമായി വായിക്കാവുന്ന നിരവധി പുസ്തകങ്ങള്‍ ദേവസ്വം പുസ്തകശാലയില്‍ ലഭ്യമാണ്. അടുത്ത മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലം  ഉള്‍പ്പെടെ ശബരിമലയിലെ പ്രധാന ചടങ്ങുകളുടെയും വഴിപാടുകളുടെയും വിശദവിവരങ്ങള്‍  ഉള്‍പ്പെടുത്തിയ ഡയറിക്ക് ആവശ്യക്കാരേറെയാണ്.
 മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട  എന്നീ നാലു ഭാഷകളില്‍ ഉള്ള വിവരങ്ങള്‍ ദേവസ്വം ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 180 രൂപയാണ് ദേവസ്വം ഡയറിയുടെ വില. ദേവസ്വം പബ്ലിക്കേഷന്റെ രാമായണവും കറന്റ് ബുക്ക്‌സ് അടക്കം 13 പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ നിരവധി പുസ്തകങ്ങളും ഇവിടെ വില്‍പനയ്ക്കുണ്ട്. നിലവില്‍ സാധാരണ ദിവസങ്ങളില്‍ ശരാശരി 8000 രൂപയും ശനി ഞായര്‍ ദിവസങ്ങളില്‍ 16,000 രൂപയും ഇവിടെ വരുമാനമുണ്ട്.  

ഫോട്ടോ അടിക്കുറിപ്പ്- ബുക്ക്‌ഷോപ്പ്-
ശബരിമല സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ പുസ്തകശാല.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക