Image

ശനിയാഴ്ച (12/05/2020) 154- മത് സാഹിത്യ സല്ലാപം ട്വന്‍റി ട്വന്‍റി/2020

Published on 04 December, 2020
ശനിയാഴ്ച (12/05/2020) 154- മത് സാഹിത്യ സല്ലാപം ട്വന്‍റി ട്വന്‍റി/2020
ഡാലസ്: 2020 ഡിസംബര്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന  നൂറ്റിയമ്പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം "ട്വന്‍റി ട്വന്‍റി / 2020' എന്ന പേരിലാണ്  നടത്തുന്നത്. 2020ലെ പ്രധാന സംഭവവികാസങ്ങളെ സംബന്ധിച്ചായിരിക്കും ഈ സല്ലാപം. രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ ആത്മീയ സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്.  രണ്ടായിരത്തിയിരുപതിലെ അനുഭവങ്ങള്‍ സഹജീവികളുമായി  പങ്കുവയ്ക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുവാനും  അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2020 നവംബര്‍ ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം "ഡോണ മയൂരയോടൊപ്പം' എന്ന പേരിലാണ്  നടത്തിയത്. പ്രഗത്ഭ കലാകാരിയായ ഡോണ വിവിധ കലകളെക്കുറിച്ചു പൊതുവെയും ദൃശ്യകവിതകളെക്കുറിച്ച് പ്രത്യേകിച്ചും സംസാരിക്കുകയുണ്ടായി. ഡോണ മയൂര ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആധികാരികമായി നല്‍കിയ മറുപടികള്‍ ശ്രദ്ധേയമായിരുന്നു.

ഡോ: കുര്യാക്കോസ് റിച്ച്മണ്ട്, ജോണ്‍ ആറ്റുമാലില്‍, ഡോ. തെരേസ ആന്റണി, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ജോര്‍ജ്ജ് തോമസ്  നോര്‍ത്ത് കരോളിന,  ജോസഫ് പൊന്നോലി, യു. എ. നസീര്‍, തോമസ് എബ്രഹാം, രാജു തോമസ്,  കെ. കെ. ജോണ്‍സന്‍, ദിലീപ്, ജിബി, ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് കോര, ചാക്കോ ജോര്‍ജ്ജ്, തോമസ് മാത്യു, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍   സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , sahithyasallapam@gmail.com  എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook  https://www.facebook.com/groups/142270399269590/

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക