Image

പീറ്റർ അലങ്കാരമണി കാൽഗറിയിൽ (കാനഡ) അന്തരിച്ചു

പി.പി.ചെറിയാൻ Published on 04 December, 2020
പീറ്റർ അലങ്കാരമണി കാൽഗറിയിൽ (കാനഡ) അന്തരിച്ചു
കാൽഗറി (കാനഡ) :- കായംകുളം പരേതരായ പി.അലങ്കാരമണിയുടെയും ചിന്നമ്മയുടെയും മകൻ പീറ്റർ അലങ്കാര മണി കാൽഗറിയിൽ അന്തരിച്ചു .1967-ൽ വിദ്യാർത്ഥിയായാണ് അദ്ദേഹം കാനഡയിൽ എത്തിയത്. കേരളത്തിലും സിലോണിലുമായാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്. സുവിശേഷ കൺവൻഷൻ ഗായകനും , പിയാനോ , വയലിൻ, കീബോർഡ് വാദനത്തിൽ വിദഗ്ധനുമായിരുന്നു. മലയാളം,തമിഴ്, ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനിയായ  പീറ്റർ അലങ്കാരമണി നിരവധി ക്രിസ്ത്രീയ കൺവൻഷനുകളിൽ ഭാഷാന്തരം നടത്തി ശ്രദ്ധേയനായി.
ഭാര്യ - മേരി അബ്രഹാം അലങ്കാരമണി
മക്കൾ - പട്രീഷ (സ്വീറ്റി )
            ഷെർളി
            ഫിലിപ്പ് (മൂവരും കാനഡ)

മെമ്മോറിയൽ സർവീസ്:- ഡിസംബർ 4 വെള്ളി വൈകിട്ട് 7 മുതൽ .
സംസ്കാര ശുശ്രൂഷ :- ഡിസംബർ 5 ശനി രാവിലെ 10 മുതൽ .
തുടർന്ന് കാൽഗറി ആൽബർട്ട മൗണ്ടൻ വ്യൂ മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം.
കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ മെമ്മോറിയൽ സർവീസും സംസ്കാര ശുശ്രുഷയും സൂം വഴി സംപ്രേഷണം ചെയ്യും.
 Zoom ID . 860 0872 9100
കൂടുതൽ വിവരങ്ങൾക്ക്
ഫിലിപ് : 403 613 3706
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക