Image

'യാ സലാം ഇമാറാത്ത്' സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയ ദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു

Published on 04 December, 2020
'യാ സലാം ഇമാറാത്ത്' സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയ ദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു
അബുദാബി: യു. എ. ഇ. ദേശീയ ദിനം പ്രമേയമാക്കി പ്രവാസി കലാ കൂട്ടായ്മ യായ സര്‍ബത്ത് ടീംസ് ഒരുക്കിയ സംഗീത ആല്‍ബം 'യാ സലാം ഇമാറാത്ത്' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. യു. എ. ഇ. ഭരണാധി കാരി കള്‍ക്കും ജനതക്കും ആദരവ് അര്‍പ്പിച്ചു കൊണ്ടാണ് 'യാ സലാം ഇമാറാത്ത്' ചിത്രീകരിച്ച്  റിലീസ് ചെയ്തത്. 


സ്വന്തം ജനതയോടുള്ള കരുതല്‍ എന്ന പോലെ തന്നെ ഏതു സാഹചര്യത്തിലും വിദേശികളെയും കൈവിടാതെ ചേര്‍ത്തു പിടിക്കുന്ന യു. എ. ഇ. യുടെ ഭരണാധികാരി കള്‍ക്കും നേതൃത്വത്തിനും പ്രവാസി സമൂഹത്തിന്റെ ആദരവും സ്‌നേഹവും കൂടിയാണ് 'യാ സലാം ഇമാറാത്ത്' എന്ന ആല്‍ബത്തിന്റെ വരികളില്‍ കുറിച്ചിട്ടിരിക്കുന്നത് എന്ന് രചയിതാവ് ഷഫീക് നാറാണത്ത് പറഞ്ഞു. 

ശശി കൃഷ്ണ കോഴിക്കോട് ഓര്‍ക്കസ്റ്റ്ര നിര്‍വ്വഹിച്ചു. റാഷിദ് ഈസ കോര്‍ഡിനേഷന്‍. പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത് ആലപിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് രചയിതാവ് കൂടി യായ  ഷെഫീക് നാറാണത്ത്. ജംഷീര്‍, ജുനൈദ് മച്ചിങ്ങല്‍, ബാബു ഗുജറാത്ത്, ഇ. ആര്‍. സാജന്‍, സുബൈര്‍, ഹംസത്ത് അലി (ബിഗ് ബാനര്‍ മീഡിയ) എന്നിവ രാണ് പിന്നണി പ്രവര്‍ത്തകര്‍.

ആല്‍ബം വിഷ്വല്‍: https://youtu.be/CWCgJFLYtaA
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക