Image

നടന്‍ സുധീഷുമായി സാമ്യമുളള ആണ്‍കുട്ടിയാണോ; 'ലളിതം സുന്ദരം' കാസ്റ്റിങ് കോള്‍ പങ്കുവച്ച്‌ മഞ്ജു വാര്യര്‍

Published on 04 December, 2020
നടന്‍ സുധീഷുമായി സാമ്യമുളള ആണ്‍കുട്ടിയാണോ; 'ലളിതം സുന്ദരം' കാസ്റ്റിങ് കോള്‍ പങ്കുവച്ച്‌  മഞ്ജു വാര്യര്‍

ഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലളിതം സുന്ദരത്തില്‍ നായികയായി എത്തുന്നത് സഹോദരിയും നടിയുമായ മഞ്ജുവാര്യരാണ്. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രം നിര്‍ത്തിവെക്കേണ്ടി വന്നു. അതേസമയം ലളിതം സുന്ദരം വീണ്ടും പുനരാരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.


ഇപ്പോള്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റേതായി മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്‍ സുധീഷിനോട് സാമ്യമുളള കൗമാരക്കാരെയാണ് ചിത്രത്തിലേക്ക് തേടുന്നത്. കൂടാതെ 16നും 22നും വയസിനിടയില്‍ പ്രായമുളള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്.


 പരമ്ബരാഗത വേഷവും മോഡേണ്‍ വേഷവും ഒരുപോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി.15നും 17നും വയസിനിടയില്‍ പ്രായമുളള ആണ്‍കുട്ടിയെയാണ് തേടുന്നത്. താല്‍പര്യമുളളവര്‍ രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മുന്‍പ് ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തി അപേക്ഷിക്കണം. ഡിസംബര്‍ 15നുളളില്‍ 9605772524 എന്ന നമ്ബറിലേക്ക് വാട്സ് ആപ്പ് ചെയ്യണമെന്നാണ് മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നത്.


മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെഞ്ചുറിയുടെ സഹകരണത്തോടെയാണ് നടി ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സെറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് ലളിതം സുന്ദരത്തിലെ മറ്റ് താരങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക