Image

മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌: 50 വര്‍ഷത്തില്‍ ആദ്യമായി നാഗ്‌പുര്‍ സംഘപരിവാറിനു നഷ്ടപ്പെട്ടു

Published on 04 December, 2020
മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌: 50 വര്‍ഷത്തില്‍ ആദ്യമായി നാഗ്‌പുര്‍ സംഘപരിവാറിനു നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി ; മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിരുദധാരികളുടെയും അധ്യാപകരുടെയും ആറ് മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 


ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ടികള്‍ അടങ്ങുന്ന മഹാവികാസ് അഘാഡി(എംവിഎ)ക്ക് നാല് സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.

എംവിഎ അധികാരത്തില്‍ വന്നശേഷം നടന്ന സംസ്ഥാനതല ശ്രദ്ധനേടിയ ആദ്യതെരഞ്ഞെടുപ്പായിരുന്നു ഇത്. 


അന്‍പത് വര്‍ഷമായി സംഘ്പരിവാര്‍ കയ്യടക്കിവച്ചിരുന്ന നാഗ്പുര്‍ മണ്ഡലം എംവിഎ പിടിച്ചെടുത്തു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസിന്റെ അച്ഛന്‍ ഗംഗാധര റാവു ഫദ്നാവിസ് 12 വര്‍ഷവും നിതിന്‍ ഗഡ്കരി 25 വര്‍ഷവും പ്രതിനിധാനം ചെയ്ത മണ്ഡലമാണിത്.


പുണെയിലെ രണ്ട് മണ്ഡലം, ഔറംഗബാദ് എന്നിവിടങ്ങളിലും എംവിഎയാണ് ജയിച്ചത്. ധുലെ–-നന്ദൂര്‍ബാര്‍ സീറ്റില്‍ ബിജെപിയും അമരാവതിയില്‍ സ്വതന്ത്രനും ജയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 12 ലക്ഷത്തില്‍പരം ബിരുദധാരികളും അധ്യാപകരുമാണ് വോട്ട് ചെയ്തത്.


എംവിഎ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക