Image

കങ്കണ റണൗട്ട്‌ പ്രതിനിധീകരിക്കുനന്നത്‌ വെറുപ്പിന്റെ രാഷ്‌ട്രീയമാണെന്ന്‌ വാമിഖ ഗാബി

Published on 04 December, 2020
കങ്കണ റണൗട്ട്‌ പ്രതിനിധീകരിക്കുനന്നത്‌ വെറുപ്പിന്റെ രാഷ്‌ട്രീയമാണെന്ന്‌ വാമിഖ ഗാബി

 ബോളിവുഡ്‌ താരം കങ്കണ റണൗട്ട്‌ പ്രതിനിധീകരിക്കുനന്നത്‌ വെറുപ്പിന്റെ രാഷ്‌ട്രീയമാണെന്ന്‌ ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്‌ വന്ന പഞ്ചാബി സുന്ദരി വാമിഖ ഗാബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ ലജ്ജിക്കുന്നുവെന്നും താരം വെളിപ്പെടുത്തി. 

ഷഹീന്‍ബാദ്‌ ദാദി എന്നറിയപ്പെടുന്ന മൊഹീന്ദര്‍ കൗറിനെ അപഹസിച്ചു കൊണ്ട്‌ കങ്കണ ചെയ്‌ത ട്വീറ്റ്‌ പങ്കു വച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. വെറുപ്പു മാത്രം നിറഞ്ഞ സ്‌ത്രീയായി കങ്കണ മാറിയതില്‍ ഏറെ ദുഖിപ്പിക്കുന്നുവെന്നും താരം പറയുന്നു. 

വാമിഖയുടെ കുറിപ്പ്‌ വായിക്കാം:- ``ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു ഞാന്‍. എന്നാല്‍ ഞാനിവരെ ഇഷ്‌ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത്‌ ഇപ്പോള്‍ ലജ്ജിക്കുന്നു. ഹിന്ദുവായിരിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ സ്‌നേഹമായിരിക്കുക എന്നതാണ്‌. ഒരു പക്ഷേ രാവണന്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ മാറിപ്പോകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞ സ്‌ത്രീയായി താങ്കള്‍ മാറിപ്പോയത്‌ എന്നെ ഏറെ ദു:ഖിപ്പിക്കുന്നു. വാമിഖയുടെ പരസ്യ പ്രതികരണത്തിനു പിന്നാലെ ട്വിറ്ററില്‍ കങ്കണ വാമിഖയെ ബ്‌ളോക്ക്‌ ചെയ്‌തു. ഇക്കാര്യവും വാമിഖ ട്വിറ്ററില്‍ പങ്കു വച്ചു. 

കങ്കണ തന്നെ ബ്‌ളോക്ക്‌ ചെയ്‌തതില്‍ സന്തോഷമുണ്ടെന്നാണ്‌ വാമിഖ ട്വിറ്ററിലൂടെ അറിയിച്ചത്‌. നിലപാടുകളോട്‌ വിയോജിപ്പുള്ള സ്‌ത്രീകള്‍ക്ക്‌ കങ്കണ നല്‍കുന്ന തരംതാണ മറുപടികളിലേക്ക്‌ പോകാതെ തന്നെ ബ്‌ളോക്ക്‌ ചെയ്‌തതില്‍ സന്തോഷിക്കുന്നുവെന്നാണ്‌ താരം ആരാധകരോട്‌ ട്വിറ്ററിലൂടെ പറഞ്ഞത്‌. വെറുപ്പു മാറി മനസില്‍ സന്തോഷം നിറയട്ടെയെന്ന്‌ വാമിഖ ആശംസിച്ചു. 

ഷഹീന്‍ബാഗ്‌ സമരത്തിന്റെ മുഖമായി തീര്‍ന്ന മൊഹീന്ദര്‍ കൗറിന്‌ നിരവധി അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ദാദിയുടെ സമരവീര്യത്തിന്‌ ആദരമര്‍പ്പിച്ചു കൊണ്ടായിരുന്നു ലോകമാധ്യമങ്ങള്‍ പോലും അവരെ കുറിച്ചെഴുതിയത്‌. എന്നാല്‍ നൂറു രൂപയും ഭക്ഷണവും നല്‍കുകയാണെങ്കി#ല്‍ ഈ ദാദി ഏതു സമരത്തിനും പോകുമെന്നായിരുന്നു കങ്കണ അവരെ കുറിച്ചെഴുതിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക