Image

പ്രേക്ഷകര്‍ തന്നെ മേക്കപ്പില്ലാതെ കണ്ടാല്‍ മതിയെന്ന്‌ കനിഹ

Published on 04 December, 2020
പ്രേക്ഷകര്‍ തന്നെ മേക്കപ്പില്ലാതെ കണ്ടാല്‍ മതിയെന്ന്‌ കനിഹ

മേക്കപ്പില്ലാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ മടിക്കുന്നവരാണ്‌ പൊതുവേ താരങ്ങള്‍. പ്രത്യേകിച്ച്‌ നടിമാര്‍. എന്നാല്‍ കനിഹ അതിന്‌ ഒരപവാദമാണ്‌. മേക്കപ്പില്ലാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ ഒരു മടിയുമില്ലാത്ത നടിയാണ്‌ കനിഹ. ഇപ്പോഴിതാ വീണ്ടും അത്തരം ചിത്രങ്ങളുമായി എത്തുകയാണ്‌ താരം. 

പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ മേക്കപ്പോ, ഡിസൈനര്‍ വേഷങ്ങളോ തനിക്കാവശ്യമില്ലെന്ന്‌ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്‌ താരം. എന്തുകൊണ്ട്‌ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു എന്ന നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടിയാണ്‌ ഈ ചിത്രങ്ങളെന്ന്‌ കനിഹ പറയുന്നു.

താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെ തന്നെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്താനാണ്‌  ആഗ്രഹിക്കുന്നതെന്നാണ്‌   മറുപടി. . എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചുകൊണ്ടു സ്വയം മുന്നോട്ട്‌ പോകുന്ന വ്യക്തിത്വമാണ്‌ തന്റേതെന്നും അങ്ങനെ തന്നെയാകണം മറ്റുള്ളവരുമെന്നും താരം കുറിച്ചു. 

തന്റേതല്ലാത്ത ഒരു മുഖം കാണിക്കുന്നതെന്തിനെന്നാണ്‌ താരം ചോദിക്കുന്നത്‌. യഥാര്‍ത്ഥ മുഖം കണ്ട്‌ , അത്‌ മറ്റുള്ളവര്‍ക്ക്‌ പ്രചോദനമാകുന്നുണ്ടെങ്കില്‍ അതാണ്‌ തനിക്ക്‌ സന്തോഷം തരുന്ന കാര്യമെന്നും കനിഹ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക