കൊല്ലം പ്രവാസി അസ്സോസിയേഷന്‍ മുഹറഖ് ഏരിയാ സമ്മേളനം നടന്നു
GULF
09-Dec-2020
GULF
09-Dec-2020

കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ തുടക്കം കുറച്ചു കൊണ്ടു മുഹറഖ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം മുഹറഖ് അല്‍ ഒസ്‌റ റെസ്‌റ്റോറന്റ് ഹാളില്‍ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഹറഖ് ഏരിയയിലെ കൊല്ലം പ്രവാസികള്‍ പങ്കെടുത്തു. ഏരിയ പ്രെസിഡെന്റ് ജോസ്‌മോന്‍ അധ്യക്ഷത വഹിച്ച യോഗം കെ.പി.എ സെക്രട്ടറി കിഷോര്‍ കുമാര്‍ ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം സംഘടനാ വിഷയവുമായി ബന്ധപ്പെട്ടു മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി അംഗം ഹരി എസ്. പിള്ള സ്വാഗതവും, സെന്‍ട്രല്‍ കമ്മിറ്റി അംഗം സജികുമാര്‍ നന്ദിയും അറിയിച്ചു. കെ.പി.എ യില്‍ അംഗങ്ങളാകുന്ന കൊല്ലം പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കണം എന്നു മുഹറഖ് ഏരിയാ സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു.
ഏരിയ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഉണര്‍വിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ശക്തി പകരുന്നതിനും വേണ്ടി അന്‍സര്‍ അബ്ദുല്ലത്തീഫ്, കുരിയാക്കോസ് ചെറിയാന്‍, ശ്യാം രാജശേഖരന്‍ നായര്‍ എന്നിവരെ ഏരിയ എക്‌സിക്യൂട്ടീവ്‌സിലേക്ക് ഉള്‍പ്പെടുത്തി.
സമ്മേളനത്തില്‍ രണ്ടാം ഘട്ട കെ.പി.എ ഐഡി കാര്‍ഡ് വിതരണവും നോര്‍ക്കയില്‍ രെജിസ്‌ട്രേഷന്‍ ചെയ്യാത്ത അംഗങ്ങളില്‍ നിന്നും ഉള്ള അപേക്ഷകളും സ്വീകരിച്ചു. ഏരിയ അംഗങ്ങളായ അഭിലാഷ്, സുബിന്‍, രാഖില്‍, സുബ്ബൈര്‍, ജോണ്‍ ഡാനിയേല്‍, നിഹാസ് നസീര്‍, ബിനോയി ബാനു, ഓമനക്കുട്ടന്‍ എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments